Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാന്റെ രാഷ്ട്രീയ...

ഇറാന്റെ രാഷ്ട്രീയ വിജയം

text_fields
bookmark_border
ഇറാന്റെ രാഷ്ട്രീയ വിജയം
cancel
camera_alt

യു.എസ്-ഇറാൻ സമാധാന കരാർ സംബന്ധിച്ച വാർത്ത പുറത്തുവന്ന​പ്പോൾ തെഹ്റാനിലെ ഇങ്ക്വിലാബ് ചത്വരത്തിൽ ഇറാൻ പതാകയുമായി ആഹ്ലാദ പ്രകടനം നടത്തുന്ന വനിത

‘നാ​ഗ​രി​ക​ത​യെ ന​ശി​പ്പി​ക്കു’​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഫെ​ബ്രു​വ​രി 28ന് ​ഇ​സ്രാ​യേ​ലി​നെ​യും ഒ​പ്പം​കൂ​ട്ടി ഇ​റാ​നു​നേ​രെ വ്യോ​മാ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്. ഓ​പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​രി എ​ന്ന പേ​രി​ൽ തു​ട​ങ്ങി​വെ​ച്ച യു​ദ്ധം 106 ദി​വ​സ​ത്തി​നു​ശേ​ഷം താ​ൽ​ക്കാ​ലി​ക​മാ​യെ​ങ്കി​ലൂം അ​വ​സാ​നി​ക്കു​മ്പോ​ൾ, രാ​ഷ്ട്രീ​യ വി​ജ​യം ഇ​റാ​നു​ത​ന്നെ. അ​തി​ന്റെ പ്ര​തി​ധ്വ​നി​ക​ളാ​ണി​പ്പോ​ൾ യു.​എ​സി​ൽ​നി​ന്നും ഇ​സ്രാ​യേ​ലി​ൽ​നി​ന്നും കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​നാ​വ​ശ്യ​മാ​യ യു​ദ്ധം ന​യി​ച്ചു​വെ​ന്ന പ​ഴി കേ​ൾ​ക്കു​ക​യാ​ണി​പ്പോ​ൾ ട്രം​പും ഇ​​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു​വും. മ​റു​വ​ശ​ത്ത്, വ​ലി​യ ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു​വെ​ങ്കി​ലും യു.​എ​സ്-​ഇ​സ്രാ​യേ​ൽ സ​ഖ്യ രാ​ഷ്ട്ര​ങ്ങ​ൾ​ക്കെ​തി​രെ വ​ൻ​പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന​തി​ൽ ഇ​റാ​ൻ വി​ജ​യി​ച്ചു.

സം​ഭ​വി​ച്ച​ത് ഇ​ത്ര​യും

2026 ഫെ​ബ്രു​വ​രി 27ന്, ​യു.​എ​സ്-​ഇ​റാ​ൻ ജ​നീ​വ ആ​ണ​വ ച​ർ​ച്ച​യി​ൽ യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് തൊ​ട്ട​ടു​ത്ത ദി​വ​സം ‘ഓ​പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​രി’​ക്ക് തു​ട​ക്ക​മാ​യ​ത്. ഇ​റാ​ൻ ആ​ണ​വാ​യു​ധ നി​ർ​മാ​ണ​ത്തി​ന് ശ്ര​മി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തെ മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു ഈ ​സൈ​നി​ക ഓ​പ​റേ​ഷ​ൻ. തെ​ഹ്റാ​നി​ലെ ഇ​സ്‍ലാ​മി​ക ഭ​ര​ണ​കൂ​ട​ത്തി​ന്റെ ആ​ണ​വ സ​മ്പു​ഷ്ടീ​ക​ര​ണ ​ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ ഇ​ല്ലാ​താ​ക്കു​ക എ​ന്ന​തി​നൊ​പ്പം ഇ​റാ​നി​ൽ പൂ​ർ​ണ​മാ​യ ഭ​ര​ണ​മാ​റ്റം കൂ​ടി പ്ര​ഖ്യാ​പി​ച്ചാ​യി​രു​ന്നു യു.​എ​സ്-​ഇ​സ്രാ​യേ​ൽ സ​ഖ്യ​സേ​ന​യു​ടെ പ​ട​യോ​ട്ടം. ആ​ദ്യ ദി​നം വ​ലി​യ പ്ര​ഹ​ര​മാ​ണ് സ​ഖ്യ​സേ​ന സൃ​ഷ്ടി​ച്ച​ത്. ഇ​റാ​ന്റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഈ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രെ വ​ധി​ച്ച് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് സ​ഖ്യ​സേ​ന ന​ൽ​കി. എ​ന്നാ​ൽ, അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​റാ​ൻ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ യു.​എ​സി​ന്റെ സൈ​നി​ക നി​ല​യ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണ പ്ര​ത്യാ​ക്ര​മ​ണം തു​ട​ർ​ന്ന​തോ​ടെ കാ​ര്യ​ങ്ങ​ൾ ആ​കെ മാ​റി​മ​റി​ഞ്ഞു. ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചി​ട്ട് ആ​ഗോ​ള എ​ണ്ണ​ക്ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് ഇ​റാ​ൻ പൂ​ട്ടി​ടു​ക​യും ചെ​യ്ത​തോ​ടെ ലോ​ക​മെ​ങ്ങും യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന മു​റ​വി​ളി ഉ​യ​ർ​ന്നു. ഇ​തി​നി​ടെ, ഇ​സ്രാ​യേ​ൽ ല​ബ​നാ​നി​ലും ആ​ക്ര​മ​ണം തു​ട​ങ്ങി​യി​രു​ന്നു. ഇ​റാ​നി​ലും ല​ബ​നാ​നി​ലു​മാ​യി പ​തി​നാ​യി​രം പേ​രെ​ങ്കി​ലും വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ടു.

ഏ​പ്രി​ൽ എ​ട്ടി​ന് വെ​ടി​നി​ർ​ത്ത​ൽ സം​ബ​ന്ധി​ച്ച് ഇ​റാ​നും യു.​എ​സും ഒ​രു ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ല​ബ​നാ​നി​ല​ട​ക്കം വെ​ടി​നി​ർ​ത്ത​ൽ എ​ന്നാ​യി​രു​ന്നു ഇ​റാ​ന്റെ ഉ​പാ​ധി. എ​ന്നാ​ൽ, ഇ​സ്രാ​യേ​ൽ വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ച്ച​തോ​ടെ ഹു​ർ​മു​സി​ൽ ഇ​റാ​ൻ വീ​ണ്ടും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​​ർ​പ്പെ​ടു​ത്തി. മ​റു​വ​ശ​ത്ത്, മേ​ഖ​ല​യി​ൽ യു.​എ​സി​ന്റെ നാ​വി​ക ഉ​പ​രോ​ധ​വും വ​ന്നു. അ​തി​നു​ശേ​ഷം ആ​ക്ര​മ​ണ സം​ഭ​വ​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു​വെ​ങ്കി​ലും ആ​ഗോ​ള എ​ണ്ണ​ക്ക​പ്പ​ൽ ഗ​താ​ഗ​തം നി​ല​ച്ച​ത് ലോ​ക വി​പ​ണി​യെ​ത്ത​ന്നെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. ഇ​തി​നി​ട​യി​ലും പാ​കി​സ്താ​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​താ​ണി​പ്പോ​ൾ യു​ദ്ധ​വി​രാ​മ ക​രാ​റി​ൽ എ​ത്തി നി​ൽ​ക്കു​ന്ന​ത്.

ഇ​റാ​ന്റെ മേൽക്കൈ ഇങ്ങ​നെ

ഇ​റാ​നി​ലെ ഭ​ര​ണ​മാ​റ്റം, ഹു​ർ​മു​സ് പി​ടി​ച്ചെ​ടു​ക്ക​ൽ എ​ന്നി​വ​യും ഓ​പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​രി​യു​ടെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ങ്ങ​ളാ​യി​രു​ന്നു. ര​ണ്ടും ന​ട​ന്നി​ല്ല. 1979ലെ ​വി​പ്ല​വ​ത്തെ തു​ട​ർ​ന്ന് അ​ധി​കാ​ര​ത്തി​ൽ​വ​ന്ന ഇ​സ്‍ലാ​മി​ക ഭ​ര​ണ​കൂ​ട​ത്തെ അ​ട്ടി​മ​റി​ക്കു​മെ​ന്ന് ആ​ക്ര​മ​ണ​ത്തി​ന്റെ തു​ട​ക്ക​ത്തി​ലേ ട്രം​പ് പ്ര​ഖ്യാ​പി​ച്ച​താ​ണ്. ​ആ​ക്ര​മ​ണ​ത്തി​ന്റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ​ത​ന്നെ ഖാം​ന​ഈ​യെ വ​ധി​ച്ച് പ്ര​സ്തു​ത ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ പ്ര​വേ​ശി​ക്കു​മെ​ന്ന സൂ​ച​ന​യും യു.​എ​സും ഇ​സ്രാ​യേ​ലും ന​ൽ​കി. പി​ന്നീ​ട്, ഭ​ര​ണ​കൂ​ട​ത്തി​ലെ പ​ല പ്ര​മു​ഖ​രെ​യും ഇ​ല്ലാ​താ​ക്കി​യെ​ങ്കി​ലും ഭ​ര​ണ​മാ​റ്റം എ​ന്ന ല​ക്ഷ്യം യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി അ​ലി ലാ​രി​ജാ​നി, ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മേ​ധാ​വി ഇ​സ്മാ​ഈ​ൽ ഖാ​തി​ബ്, ഐ.​ആ​ർ.​ജി.​സി ക​മാ​ൻ​ഡ​ർ അ​ലി റി​സ തു​ട​ങ്ങി​യ പ്ര​മു​ഖ​രെ ഇ​റാ​ന് ഇ​ക്കാ​ല​യ​ള​വി​ൽ ന​ഷ്ട​മാ​യെ​ങ്കി​ലും പ്ര​സി​ഡ​ന്റ് മ​സ്ഊ​ദ് പെ​സ​ഷ്കി​യാ​ന് കീ​ഴി​ൽ ഭ​ര​ണ​കൂ​ടം ഉ​ല​യാ​തെ പി​ടി​ച്ചു​നി​ന്നു. കൃ​ത്യ​മാ​യ ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളി​ലൂ​ടെ ഇ​റാ​ൻ സ്വ​യം അ​ജ​ണ്ട​യി​ൽ വി​ജ​യി​ക്കു​ക​യും ചെ​യ്തു.

ഹു​ർ​മു​സും ക​ട​ലി​ടു​ക്കി​ലെ ഇ​റാ​​ന്റെ എ​ണ്ണ ദ്വീ​പാ​യ ഖാ​ർ​ഗും പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള യു.​എ​സി​ന്റെ സ​ക​ല നീ​ക്ക​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ടു. ഹു​ർ​മു​സി​ലെ ഇ​റാ​ന്റെ ഇ​ട​പെ​ട​ൽ വി​ജ​യി​ക്കു​ക​യും ചെ​യ്തു. ഇ​ട​നാ​ഴി അ​ട​ച്ചി​ട്ട​തോ​ടെ വി​പ​ണി​യി​ൽ വ​ലി​യ ത​ക​ർ​ച്ച വ​ന്നു. സ​ഖ്യ രാ​ജ്യ​ങ്ങ​ളു​ടെ​യും അ​വ​രോ​ട് സൗ​ഹൃ​ദ​ത്തി​ലു​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ​യും എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് ഗ​ൾ​ഫ് ക​ട​ലി​ലേ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​തോ​ടെ ആ​ഗോ​ള എ​ണ്ണ വി​പ​ണി ത​ന്നെ​യും സ്തം​ഭി​ച്ചു; എ​ണ്ണ വി​ല കു​തി​ച്ചു. ഇ​ത് ആ​​ഗോ​ള​ത​ല​ത്തി​ൽ​ത്ത​ന്നെ യു.​എ​സി​​നെ​തി​രാ​യ വി​കാ​രം സൃ​ഷ്ടി​ക്കാ​ൻ ഇ​ട​യാ​ക്കി.

യൂ​റോ​പ്യ​ൻ എ​ണ്ണ വി​പ​ണി ത​ക​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​റ്റോ രാ​ജ്യ​ങ്ങ​ൾ ട്രം​പി​നെ​തി​രെ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ബ്രി​ട്ട​ൻ, സ്പെ​യി​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ യു.​എ​സ് സൈ​ന്യ​ത്തി​ന് ത​ങ്ങ​ളു​ടെ നി​ല​യ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തും ഇ​തേ വി​കാ​ര​ത്തി​ന്റെ പു​റ​ത്താ​യി​രു​ന്നു. ഇ​തി​ന്റെ പേ​രി​ൽ യൂ​റോ​പ്പു​മാ​യി ട്രം​പി​ന് കൊ​മ്പു​കോ​ർ​ക്കേ​ണ്ടി​യും വ​ന്നു. ഇ​റാ​ന്റെ ആ​ണ​വ സ​മ്പു​ഷ്ടീ​ക​ര​ണ പ​ദ്ധ​തി പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​വും സ​ഖ്യ രാ​ഷ്ട്ര​ങ്ങ​ൾ​ക്ക് കൈ​വ​രി​ക്കാ​നാ​യി​ല്ല. അ​തേ​സ​മ​യം, ഇ​റാ​ന്റെ ആ​ണ​വ പ​ദ്ധ​തി​ക​ൾ പു​തി​യ ക​രാ​റോ​ടെ സ​ഖ്യ രാ​ഷ്ട്ര​ങ്ങ​ൾ​ക്ക് നി​രീ​ക്ഷി​ക്കാ​നാ​കു​മെ​ന്ന​തി​ൽ ട്രം​പി​നും നെ​ത​ന്യാ​ഹു​വി​നും ആ​ശ്വ​സി​ക്കാ​വു​ന്ന​താ​ണ്.

ഇ​സ്രാ​യേ​ൽ നി​ല​പാ​ട് നി​ർ​ണാ​യ​കം

ഏ​പ്രി​ൽ എ​ട്ടി​ലെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ഇ​ല്ലാ​താ​ക്കി​യ​ത് ഇ​സ്രാ​യേ​ലാ​യി​രു​ന്നു. വെ​ടി​നി​ർ​ത്ത​ൽ പ​രി​ധി​യി​ലു​ള്ള ല​ബ​നാ​നി​ൽ അ​വ​ർ ആ​ക്ര​മ​ണം തു​ട​ർ​ന്ന​തോ​ടെ​യാ​ണ് പ്ര​ശ്നം വീ​ണ്ടും വ​ഷ​ളാ​യ​ത്. ഈ ​ആ​ശ​ങ്ക ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ക​രാ​ർ സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​ശേ​ഷ​വും ഇ​സ്രാ​യേ​ൽ ല​ബ​നാ​നി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​ണ്ട്. എ​ന്ന​ല്ല ല​ബ​നാ​നി​ലും ഗ​സ്സ​യി​ലും സി​റി​യ​യി​ലും സൈ​ന്യം തു​ട​രു​മെ​ന്ന് ഇ​സ്രാ​യേ​ൽ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ, ക​രാ​ർ ഒ​രി​ക്ക​ൽ​കൂ​ടി അ​​പ്ര​സ​ക്ത​മാ​കു​മെ​ന്നാ​ണ് ഇ​റാ​ന്റെ മു​ന്ന​റി​യി​പ്പ്. ഇ​സ്രാ​യേ​ൽ നി​ല​പാ​ടി​ൽ യു.​എ​സി​നും ട്രം​പി​നും അ​തൃ​പ്തി​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തു​കൊ​ണ്ടു​ത​ന്നെ, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ത​ൽ​ക്കാ​ല​ത്തേ​ക്കെ​ങ്കി​ലും ഇ​സ്രാ​യേ​ലി​ന്റെ ആ​ക്ര​മ​ണ നീ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​കും യു.​എ​സ് ശ്ര​മി​ക്കു​ക. മ​റി​ച്ച് സം​ഭ​വി​ച്ചാ​ൽ പ​ശ്ചി​മേ​ഷ്യ വീ​ണ്ടും ക​ലു​ഷി​ത​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelPolitical VictoryIran-US Clash
News Summary - Iran’s Political Victory
Next Story