Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഹ്മദി നജാദ്
text_fieldsbookmark_border
തെഹ്റാൻ: ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക നൽകി തീപ്പൊരി നേതാവും മുൻ പ്രസിഡന്റുമായ മഹ്മൂദ് അഹ്മദി നജാദ്. തലസ്ഥാനമായ തെഹ്റാനിലെ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തെത്തിയാണ് തെരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്തത്.
ദേശീയപതാക വീശിയും മുദ്രാവാക്യം മുഴക്കിയുമാണ് അനുയായികൾ അദ്ദേഹത്തെ സ്വീകരിച്ചത്. ഇറാനിലെ നിയമപ്രകാരം പ്രസിഡന്റ് പദവിയിൽനിന്ന് ഒഴിഞ്ഞ് നാലുവർഷത്തിന് ശേഷം വീണ്ടും മത്സരിക്കാം.
എങ്കിലും 2021ൽ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം ഗാർഡിയൻ കൗൺസിൽ നിരസിച്ചിരുന്നു. ജനപ്രിയ നേതാവുകൂടിയായ നജാദ് 2005 മുതൽ 2013 വരെ രണ്ടുതവണ തുടർച്ചയായി പ്രസിഡന്റായിരുന്നു.
Next Story

