തെൽഅവീവിൽ വീണ്ടും ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം VIDEO
text_fieldsഇന്നലെ സഫേദ് നഗരത്തിൽ പതിച്ച ഇറാനിയൻ മിസൈലിന്റെ അവശിഷ്ടത്തിന് സമീപം ഇസ്രായേൽ സൈനികൻ (David Cohen/Flash90)
തെൽഅവീവ്: ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ വീണ്ടും ഇറാന്‍റെ ആക്രമണം. അയേൺ ഡോമിന്‍റെയും അമേരിക്കയുടെ താഡിന്‍റെയും പ്രതിരോധം തകർത്ത് തെൽ അവീവിൽ ബാലിസ്റ്റിക് മിസൈലുകൾ പതിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
ഇറാനിയൻ മിസൈൽ ആക്രമണത്തെത്തുടർന്ന് മധ്യ ഇസ്രായേലിന് ചുറ്റുമുള്ള നിരവധി പ്രദേശങ്ങളിൽ തീപിടിത്തവും കറുത്ത പുകയും ഉയരുന്നു എന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിന്‍റെയും തീപിടിത്തത്തിന്‍റെയും നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലതും സ്ഥിരീകരിക്കാത്ത വീഡിയോകളാണെന്നും ടൈംസ് ഓഫ് ഇസ്രായേൽ തന്നെ പറയുന്നു.
🚨 BREAKING:
— Geospatial World (@RiyaSpda) June 17, 2025
🚀 A missile strike has hit Herzliya, near Tel Aviv.
🔥 Smoke rising — reports say an 8-storey building has been struck.#IranUnderAttack #TehranStrikes #EastTehran #Moghadam #MiddleEastCrisis #IsraelIranWar #AirDefenseActivated #BreakingNews… pic.twitter.com/KTORxl4Lr3
Tel Aviv....🔥🔥 pic.twitter.com/3Q0VMahPd8
— Taha (@Taha_Sivas_5858) June 17, 2025
അതേസമയം, ഇറാന്‍റെ സ്റ്റേറ്റ് ടെലിവിഷൻ കെട്ടിടത്തിനുനേർക്ക് ഇന്നലെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഇറാൻ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ സ്റ്റേറ്റ് ടിവിയിൽ തൽസമയ വാർത്ത സംപ്രേഷണം നടന്നുകൊണ്ടിരിക്കെയായിരുന്നു ആക്രമണം.
വലിയ സ്ഫോടനം നടക്കുകയും വാർത്ത അവതാരക സ്ക്രീനിൽനിന്ന് മാറുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നീട് മിനിറ്റുകൾക്കകം വീണ്ടും സംപ്രേഷണം പുനരാരംഭിച്ചു. അതേ അവതാരക തന്നെ ലൈവിൽ എത്തി ഇസ്രായേലിനെ വെല്ലുവിളിക്കുകയും ചെയ്തു. കൂടാതെ, തീവിഴുങ്ങുന്ന ടി.വി ചാനൽ കെട്ടിടത്തിന് മുന്നിൽനിന്ന് മുറിവേറ്റ കൈകളുമായി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകന്‍റെ ദൃശ്യങ്ങളും ഇറാനിൽ നിന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

