Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറിയാദിന് നേരെയുള്ള...

റിയാദിന് നേരെയുള്ള ഇറാന്റെ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ല; സൗദിക്ക് പൂർണ പിന്തുണയെന്ന്​ ബ്രിട്ടൻ

text_fields
bookmark_border
British Foreign Minister Yvette Cooper
cancel
camera_alt

ബ്രിട്ടീഷ്​ വിദേശകാര്യ മന്ത്രി ഇവെറ്റ് കൂപ്പർ

ലണ്ടൻ/റിയാദ്​: സൗദി അറേബ്യക്ക് നേരെയുള്ള ഇറാന്റെ ആക്രമണങ്ങൾ ഒട്ടും അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടൻ. ഇത്തരം ഭീഷണികളെ നേരിടുന്നതിൽ സൗദി അറേബ്യക്കും മേഖലയിലെ മറ്റ് പങ്കാളികൾക്കുമൊപ്പം ബ്രിട്ടൻ ഉറച്ചുനിൽക്കുമെന്ന് വിദേശകാര്യ മന്ത്രി ഇവെറ്റ് കൂപ്പർ വ്യക്തമാക്കി.

റിയാദിന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെയുണ്ടായ ആക്രമണമടക്കം, ഇറാൻ നടത്തുന്ന ഒരു നീക്കവും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

മേഖലയിലെ സമാധാനത്തിനും സുരക്ഷക്കും വെല്ലുവിളിയാകുന്ന ഇത്തരം നടപടികളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്നും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:britainIran attackSaudi ArabiaIran Israel Tensions
News Summary - Iran's attacks on Riyadh are unacceptable; Britain says it fully supports Saudi Arabia
Next Story