Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചെങ്കടലിൽ ഇറാൻ ചരക്കുകപ്പലിനു നേരെ ആക്രമണം; പിന്നിൽ ഇസ്രായേലെന്ന്​ സൂചന
cancel
Homechevron_rightNewschevron_rightWorldchevron_rightചെങ്കടലിൽ ഇറാൻ...

ചെങ്കടലിൽ ഇറാൻ ചരക്കുകപ്പലിനു നേരെ ആക്രമണം; പിന്നിൽ ഇസ്രായേലെന്ന്​ സൂചന

text_fields
bookmark_border

ടെഹ്​റാൻ: യെമനിനോട്​ ചേർന്ന്​ ചെങ്കടലിൽ വർഷങ്ങളായി നങ്കൂരമിട്ട ഇറാൻ ചരക്കുകപ്പലിനു നേരെ ആക്രമണം. അർധ സൈനിക റവലൂഷനറി വിഭാഗത്തിന്‍റെ താവളമായി ഉപയോഗിച്ചുവന്നതെന്നു കരുതുന്ന എം.വി സാവിസിനു നേരെ ഇസ്രായേലാണ്​ ആക്രമണം നടത്തിയതെന്നു കരുതുന്നു. ഇറാനും ലോക വൻശക്​തികളും ആണവ കരാർ ചർച്ച പുനരാരംഭിച്ച ചൊവ്വാഴ്ച തന്നെയാണ്​ കപ്പലും ആക്രമിക്കപ്പെട്ടത്​.

യെമൻ തീരത്ത്​ കപ്പലിന്‍റെ സാന്നിധ്യത്തിനെതിരെ അറബ്​ രാഷ്​ട്രങ്ങൾ ശക്​തമായി രംഗത്തുണ്ടായിരുന്നു. യെമനിലെ ഹൂതി വിമതർക്ക്​ ആയുധങ്ങൾ എത്തിച്ചുനൽകിയത്​ ഈ കപ്പൽ വഴിയാണെന്നും ആരോപണമുണ്ടായിരുന്നു.

എന്നാൽ, ചെങ്കടലിനും ബാബുൽ മൻദബ്​ കടലിടുക്കിനുമിടയിൽ കടൽക്കൊള്ളയുടെ സാധ്യത അവസാനിപ്പിക്കാനാണ്​ കപ്പൽ നങ്കൂരമിട്ടതെന്നാണ്​ ഇ​റാൻ പ്രതികരണം.

ആക്രമണം ഇസ്രായേൽ സ്​ഥിരീകരിച്ചതായി യു.എസ്​ പത്രം ന്യൂയോർക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു. സാവിസ്​ കപ്പലിനു മുകളിൽ സ്​ഫോടക വസ്​തുക്കൾ പൊട്ടിത്തെറിച്ചതായി വ്യക്​തമാക്കിയ ഇറാൻ വാർത്ത ഏജൻസി കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറ​ത്തുവിടുമെന്ന്​ വ്യക്​തമാക്കി.

സർക്കാറിനു കീഴിലെ ഇസ്​ലാമിക്​ റിപ്പബ്ലിക്​ ഓഫ്​ ഇറാൻ ഷിപ്പിങ്​ ലൈൻസ്​ എന്ന കമ്പനിയുടെ ഉടമസ്​ഥതയിലുള്ള മാവിസ്​ കപ്പൽ 2016ലാണ്​ ചെങ്കടലിലെത്തിയത്​. പരിസരങ്ങളിൽ തുടരുന്ന കപ്പലിൽ ഇടവിട്ട്​ അവശ്യ വസ്​തുക്കൾ എത്തിക്കുന്നതായാണ്​ റിപ്പോർട്ട്​. കപ്പലിനെതിരെ 2015 വരെ രാജ്യാന്തര ഉപരോധം നിലനിന്നിരുന്നു. ഇറാൻ ആണവ കരാർ നിലവിൽ വന്നതോടെയാണ്​ ഇളവ്​ ലഭിച്ചത്​. ട്രംപ്​ ഭരണകാലത്ത്​ കപ്പൽ വീണ്ടും ഉപരോധ പരിധിയിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelattackIran ship
News Summary - Iranian ship thought to be used as military base attacked, says Tehran
Next Story