Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കൻ ഉപരോധവുമായി...

അമേരിക്കൻ ഉപരോധവുമായി സഹകരിക്കുന്ന രാജ്യങ്ങളെ ശത്രുക്കളായി കണ്ട് ലക്ഷ്യമിടും; അയൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ

text_fields
bookmark_border
US iran war
cancel

തെഹ്റാൻ: രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർക്കാനുള്ള പുതിയ അമേരിക്കൻ ഉപരോധത്തോട് സഹകരിക്കുന്ന അയൽ രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച സാമ്പത്തിക യുദ്ധത്തിൽ ചേരുന്ന അയൽ രാജ്യങ്ങളെ തങ്ങൾ ശത്രുക്കളായി കണക്കാക്കി അവരുടെ സാമ്പത്തിക താൽപര്യങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ പുതിയ മേധാവി മുഹ്സിൻ രിസായി പറഞ്ഞു.

ഹുർമുസ് കടലിടുക്കിന് പുറത്തുള്ള പേർഷ്യൻ ഗൾഫിലെ എണ്ണ കയറ്റുമതി പാതകളെയും ലക്ഷ്യമിടുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. മുമ്പുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള സാമ്പത്തിക യുദ്ധവും ഒറ്റപ്പെടുത്തലും ഏർപ്പെടുത്തി ഇറാന്റെ വേദന വർധിപ്പിക്കുമെന്ന് കഴിഞ്ഞയാഴ്ച ട്രംപ് പറഞ്ഞതിന് മറുപടിയായി, ട്രംപിന് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ ചെയ്യട്ടെയെന്നും ഭൂകമ്പതുല്യമായ മറുപടി ഇറാനിൽനിന്ന് പ്രതീക്ഷിക്കണമെന്നും സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsForeign PolicyUS Sanctioniran americawarningsPersian Gulf
News Summary - Iran Warns Neighboring Countries Against Aiding US Sanctions
Next Story