Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇബ്രാഹീം റഈ​സി ഇറാൻ...

ഇബ്രാഹീം റഈ​സി ഇറാൻ പ്രസിഡന്‍റ്​

text_fields
bookmark_border
ഇബ്രാഹീം റഈ​സി ഇറാൻ പ്രസിഡന്‍റ്​
cancel

തെഹ്​റാൻ: ഇറാൻ പ്രസിഡൻറ്​​ തെരഞ്ഞെടുപ്പിൽ പരമോന്നത നേതാവ്​ ആയത്തുല്ല അലി ഖാംനഇൗയുടെ വിശ്വസ്​തനും ജുഡീഷ്യറി മേധാവിയുമായ ഇബ്രാഹീം റഈ​സി (60) വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. റഈ​സിയും ഏക മിതവാദിയുമായ സെൻട്രൽ ബാങ്ക് മുൻ മേധാവി അബ്​ദുൽ നസീർ ഹിമ്മത്തിയും (64) തമ്മിലായിരുന്നു പ്രധാന മത്സരം. അവസാന റൗണ്ടിൽ നാലു​ സ്​ഥാനാർഥികളാണ്​ ഉണ്ടായിരുന്നത്​.

1.78 കോടി വോട്ടുകൾ നേടിയാണ്​ ഇബ്രാഹീം റഈ​സി വിജയിച്ചത്​. അബ്​ദുന്നാസിർ ഹിമ്മത്തി 24 ലക്ഷം വോട്ടുകൾ നേടി. മുൻ റെവലൂഷനറി ഗാർഡ് കമാൻഡർ മുഹ്​സിൻ റാസി 33 ലക്ഷവും അമീർ‌ ഹുസൈൻ ഗാസിസാദെ ഹാഷിമി പത്തുലക്ഷം വോട്ടും നേടിയതായി ആഭ്യന്തരമന്ത്രാലയ തെരഞ്ഞെടുപ്പ് മേധാവി ജമാൽ ഓർഫ് പറഞ്ഞു. നിലവിലെ പ്രസിഡൻറ്​ ഹസൻ റൂഹാനിയുടെ പക്ഷക്കാരായ പ്രമുഖ നേതാക്കൾക്ക്​ തെരഞ്ഞെടുപ്പു കമീഷൻ വിലക്ക് ഏർപ്പെടുത്തിയതോടെ മത്സരം പേരിനു മാത്രമായെന്ന വിമർശനം ഉണ്ടായിരുന്നു.

5.9 കോടി വോട്ടർമാരുള്ള രാജ്യത്ത്​ മൂന്നു​ കോടിക്കടുത്ത്​ പേർ മാത്രമാണ്​ വോട്ട്​ രേഖപ്പെടുത്തിയത്​. വലിയൊരു വിഭാഗം ​തെരഞ്ഞെടുപ്പിൽ പ​ങ്കെടുക്കാതെ വിട്ടുനിന്നു. 592 പേരാണ്​ മത്സരത്തിൽ പ​ങ്കെടുക്കാൻ രജിസ്​റ്റർ ചെയ്​തത്​. ഇതിൽ ഏഴുപേർക്ക്​ ​മാത്രമാണ്​ ഇറാൻ ഗാർഡിയൻ കൗൺസിൽ അനുമതി നൽകിയത്​. മൂന്നുപേർ പിന്നീട്​ മത്സരരംഗത്തുനിന്ന്​ പിന്മാറി.

2015ൽ ഇറാൻ വൻശക്തി രാജ്യങ്ങളുമായുണ്ടാക്കിയ ആണവകരാറിൽ നിന്ന് ട്രംപി​‍െൻറ കാലത്ത് യു.എസ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. കരാർ പുനരുജ്ജീവിപ്പിക്കണോ എന്നതായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ച. കരാറിൽനിന്നു പിന്മാറണമെന്നാണ്​ തീവ്രപക്ഷത്തി​‍െൻറ വാദം. യു.എസുമായി വീണ്ടും ധാരണ ഉണ്ടാക്കിയാൽ രാജ്യത്തിന്​ ഗുണം ചെയ്യുമെന്നാണ്​ മിതവാദികളുടെ നിലപാട്​. ഇബ്രാഹീം റഈ​സിക്കെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iran presidentEbrahim Raisi
News Summary - Iran Ultraconservative Cleric Ebrahim Raisi Named Presidential Election Winner
Next Story