Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇസ്‍ലാമിക് നാറ്റോ’ ചർച്ചകൾക്ക് പിന്നാലെ സുരക്ഷാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി ഇറാൻ പരമോന്നത നേതാവ്; നിർണായക നീക്കം

text_fields
bookmark_border
‘ഇസ്‍ലാമിക് നാറ്റോ’ ചർച്ചകൾക്ക് പിന്നാലെ സുരക്ഷാ മേധാവിയുമായി  കൂടിക്കാഴ്ച നടത്തി ഇറാൻ പരമോന്നത നേതാവ്; നിർണായക നീക്കം
cancel

തെഹ്‌റാൻ: പ്രാദേശിക സുരക്ഷയും ഹുർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇ സുരക്ഷാ മേധാവി മുഹ്സിൽ റസായിയുമായി കൂടിക്കാഴ്ച നടത്തി. മാർച്ച് മാസം അധികാരമേറ്റതിനു ശേഷം മുജ്തബ ഖാംനഈ ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

മാർച്ചിലാണ് മുജ്തബ തന്റെ പിതാവും ദീർഘകാല ഭരണാധികാരിയുമായ ആയത്തുല്ല അലി ഖാംനഈയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 28ന് തെഹ്‌റാനിൽ നടന്ന യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിലാണ് മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കൊപ്പം അലി ഖാംനഇ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ മുജ്തബക്കും പരിക്കേറ്റിരുന്നുവെന്നാണ് റിപ്പോർട്ട്. നിയമനത്തിനുശേഷം ഇതുവരെ എഴുത്തുകുത്തുകളിലൂടെ മാത്രമാണ് അദ്ദേഹം ആശയവിനിമയം നടത്തിയിട്ടുള്ളത്. ഇതിൽ ചിലത് അദ്ദേഹത്തിന്റെ കയ്യക്ഷരത്തിലുള്ള സന്ദേശങ്ങളാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.

സുരക്ഷാ മേധാവി റെസായിയുമായി നടത്തിയ ആദ്യ പരസ്യ കൂടിക്കാഴ്ചയിൽ, അയൽരാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും, ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിലൂടെ ദേശീയ-പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതും ചർച്ചയായതായി ഖാംനഇയുടെ ഓഫിസ് പ്രസ്താവനയിൽ വ്യക്തമാക്കി.

‘സമാധാനമില്ലാത്ത അവസ്ഥക്കും നിലവിലെ യുദ്ധത്തിനും അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ, രാജ്യത്തെ ഭരണധികാരികൾ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിച്ച് ഇറാനിയൻ ജനതയുടെയും പ്രതിരോധ മുന്നണിയുടെയും അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കേണ്ടതുണ്ട്’ എന്ന് ഖാംനഈ ഊന്നിപ്പറഞ്ഞതായി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

സൗദി അറേബ്യ, തുർക്കിയ, പാകിസഎതാൻ എന്നീ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി റെസായി ചർച്ചകൾ നടത്തി തൊട്ടടുത്ത ദിവസമാണ് ഈ കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. ഈ രാജ്യങ്ങൾ അടുത്തിടെ പരസ്പര പ്രതിരോധത്തിനായുള്ള ‘മക്കാ ഉടമ്പടിയിൽ’ ഒപ്പുവെച്ചിരുന്നു.

എന്നാൽ, ഈ കൂടിക്കാഴ്ച നടന്ന തീയതിയോ സ്ഥലമോ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഹുർമുസ് കടലിടുക്കിന്റെ മേൽ അവകാശവാദമുന്നയിക്കുന്ന ഇറാൻ, അനുമതിയില്ലാതെ ഇതുവഴി കടന്നുപോകാൻ ശ്രമിക്കുന്ന കപ്പലുകളെ പതിവായി ലക്ഷ്യമിടാറുണ്ട്. മറുഭാഗത്ത്, യുഎസ് ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ നാവിക ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്. ജൂണിൽ രൂപവത്കരിച്ച സ്ഥിരമായ സമാധാന ഉടമ്പടി തകർന്നതോടെ പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളും നിലവിൽ സ്തംഭനാവസ്ഥയിലാണ്.

ഇതിനിടയിൽ, ജുഡീഷ്യറി മേധാവി ഗുലാം ഹുസൈൻ മുഹ്‌സനി ഇജെഇ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബഫ് എന്നിവരുൾപ്പെടെയുള്ള നിരവധി ഇറാനിയൻ ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസങ്ങളിൽ പരമോന്നത നേതാവുമായി അപൂർവ്വ കൂടിക്കാഴ്ചകൾ നടത്തിയതായി അറിയിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Iran supreme leader meets security chief amid Islamic NATO talks
Next Story