Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഖാംനഈയുടെ മരണവാർത്ത...

ഖാംനഈയുടെ മരണവാർത്ത ലോകത്തെ അറിയിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ അവതാരകന്‍

text_fields
bookmark_border
ഖാംനഈയുടെ മരണവാർത്ത ലോകത്തെ അറിയിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ അവതാരകന്‍
cancel

തെഹ്റാന്‍: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മരണവാർത്ത വായിക്കുന്നതിനിടെ പൊട്ടികരഞ്ഞ് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ അവതാരകന്‍. അദ്ദേഹത്തിന്‍റെ വിയോഗവാർത്ത അങ്ങേയറ്റം വികാരാധീനനായാണ് അവതാരകന്‍ ലോകത്തെ അറിയിച്ചത്.

`അചഞ്ചലമായ ഇസ്ലാമിക സംരക്ഷണത്തിന്റെ പവിത്രമായ പർവതമായി, വിശ്രമമില്ലാത്ത പോരാട്ടത്തിന് ശേഷം കാരുണ്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പിതാവ്, മുസ്ലീങ്ങളുടെ നേതാവും ഇമാമുമായ ആയത്തുല്ല സഈദലി ഹുസൈനി ഖാംനഈ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഉന്നതി ഉയർത്തിപ്പിടിക്കുന്ന പാതയിൽ രക്തസാക്ഷിത്വം വഹിച്ചിരിക്കുന്നു, അദ്ദേഹം പരമോന്നത സ്വർ​ഗത്തിൽ പ്രവേശിച്ചിരിക്കുന്നു' കണ്ണീരടക്കാനാവാതെ വാർത്ത അവതാരകൻ ഇറാൻ ജനതയെ അറിയിച്ചു.

ഖാംനഈയുടെ മരണവാർത്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് സമൂഹമാധ‍്യമമായ ട്രൂത്ത് സോഷ‍്യലിലൂടെ ലോകത്തെ ആദ്യം അറിയിച്ചത്. തുടർന്ന് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ താസ്നിം ഫാർസ് തുടങ്ങിയ വാർത്താ ഏജന്‍സികളും മരണം സ്ഥിരീകരിച്ച് രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ayathulla Ali KhamnayiIran state TVIran US TensionsIran Israel Tensions
News Summary - Iran state television presenter bursts into tears while announcing the news of Khamenei's death to the world
Next Story