ഇറാൻ പിടിച്ചെടുത്ത കപ്പലിൽ എറണാകുളം സ്വദേശിയും
text_fieldsഹൂസ്റ്റൺ: ഇറാൻ പിടിച്ചെടുത്ത കപ്പലിൽ എറണാകുളം സ്വദേശിയും. 24 ഇന്ത്യക്കാരടങ്ങിയ എണ്ണക്കപ്പല്‍ ഒമാന്‍ ഉള്‍ക്കടലിൽനിന്നാണ് ഇറാന്‍ നാവിക സേന പിടിച്ചെടുത്തത്. അമേരിക്കയിലേക്ക് പോകുകയായിരുന്ന അഡ്വാന്റേജ് സ്വീറ്റ് എന്ന കപ്പലാണ് പിടിച്ചെടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എറണാകുളം സ്വദേശിയായ എഡ്വിൻ ആണ് കപ്പലിലുള്ള മലയാളി. ഇദ്ദേഹത്തെ തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കുടുംബം സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈത്തില്‍നിന്നുവന്ന കപ്പല്‍ യു.എസിലെ ഹൂസ്റ്റണ്‍ ലക്ഷ്യമിട്ടായിരുന്നു യാത്ര ചെയ്തിരുന്നത്. അന്താരാഷ്ട്ര അതിര്‍ത്തി പിന്നിടവെ ഇറാന്‍ നാവികസേന കപ്പല്‍ പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
യു.എസ് നാവികസേനയുടെ മിഡിലീസ്റ്റ് ആസ്ഥാനമായുള്ള ഫിഫ്ത് ഫ്ലീറ്റാണ് ഇറാന്‍ നാവിക സേന പിടിച്ചെടുത്ത കപ്പല്‍ ഏതാണെന്ന് വ്യക്തമാക്കിയത്. ഇറാന്‍റെ നടപടി അന്താരാഷ്ട്ര നടപടികൾക്ക് എതിരാണെന്ന് ഫിഫ്ത് ഫ്ലീറ്റ് പ്രതിനിധികൾ അറിയിച്ചു.

