അന്താരാഷ്ട്ര വിമാനങ്ങൾക്കായി മധ്യ-പടിഞ്ഞാറൻ വ്യോമാതിർത്തി തുറന്ന് ഇറാൻ
text_fieldsതെഹ്‌റാൻ: അന്താരാഷ്ട്ര വിമാന സർവിസുകൾ അനുവദിക്കുന്നതിനായി ഇറാൻ മധ്യ, പടിഞ്ഞാറൻ പ്രദേശങ്ങളിലെ വ്യോമാതിർത്തി വീണ്ടും തുറന്നതായി ഗതാഗത മന്ത്രാലയം അറിയിച്ചു.
ഇറാന്റെ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (സി.എ.ഒ) അംഗീകാരത്തെയും ബന്ധപ്പെട്ട അധികാരികളുടെ സുരക്ഷാ വിലയിരുത്തലുകളും പൂർത്തിയാക്കിയതിനെ തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് മന്ത്രാലയ വക്താവ് മാജിദ് അഖവാൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. ആഭ്യന്തര, അന്തർദേശീയ, പാസിംഗ് വിമാനങ്ങൾക്കായി രാജ്യം നേരത്തെ കിഴക്കൻ വ്യോമാതിർത്തി തുറന്നിരുന്നുവെന്നും ഇറാന്റെ വടക്കൻ, തെക്ക്, പടിഞ്ഞാറൻ ഭാഗങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്ന് ഒരു വിമാനവും ഇറങ്ങുകയോ പറന്നുയരുകയോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റൊരു പ്രസ്താവനയിൽ, വടക്കൻ, തെക്കൻ, പടിഞ്ഞാറൻ ഭാഗങ്ങളിലെ വ്യോമാതിർത്തി ഞായറാഴ്ച പ്രാദേശിക സമയം 14.00 വരെ അടച്ചിരിക്കുമെന്ന് സി.ഇ.ഒ അറിയിച്ചു. തെഹ്‌റാനിലും മറ്റ് പ്രദേശങ്ങളിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് ജൂൺ 13നാണ് ഇറാൻ വ്യോമാതിർത്തി അടച്ചത്. 12 ദിവസത്തെ വ്യോമാക്രമണത്തിനുശേഷം ചൊവ്വാഴ്ച ഇരുപക്ഷവും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതോടെയാണ് സംഘർഷത്തിന്റെ കാർമേഘങ്ങൾ നീങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

