Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അല്‍ഖാഇദ നേതൃനിരയിലെ രണ്ടാമനെ വധിച്ചെന്ന യു.എസ് റിപ്പോർട്ട് തള്ളി ഇറാൻ
text_fieldsbookmark_border
വാഷിങ്ടൺ ഡി സി: അല്‍ഖാഇദ നേതൃനിരയിലെ രണ്ടാമന് അബ്ദുള്ള അഹമ്മദ് അബ്ദുള്ള കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യു.എസ് പിന്തുണയോടെ നടത്തിയ രഹസ്യ നീക്കത്തിലാണ് അബ്ദുള്ള അഹമ്മദിനെ വധിച്ചതെന്നും ടെഹ്റനിലെ തെരുവില്‍ മോട്ടര്സൈക്കിളിലെത്തിയ രണ്ട് പേരാണ് ഇയാളെ വധിച്ചതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആഗസ്റ്റ് ഏഴിനാണ് സംഭവം നടന്നത്. അയ്മന് അല്‍ സവാഹിരിയുടെ പിന്‍ഗാമിയായി അല്‍ഖാഇദയുടെ തലപ്പത്തെത്തുമെന്ന് കരുതിയിരുന്ന ആളാണ് അഹമ്മദ് അബ്ദുള്ള.
അതേസമയം, ഇയാളുടെ മരണം അല്‍ഖാഇദ സ്ഥിരീകരിച്ചിട്ടില്ല. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഇറാൻ ഭരണകൂടം നിഷേധിച്ചു.
Next Story

