അമേരിക്കൻ ആക്രമണത്തെ ചെറുക്കാൻ ഇറാൻ സജ്ജമെന്ന് വിദേശകാര്യമന്ത്രി
text_fieldsടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തിനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ആവർത്തിച്ച് മണിക്കൂറുകൾക്കകം അമേരിക്കയുടെ സാധ്യമായ ഏത് ആക്രമണവും പ്രതിരോധിക്കാൻ സർവസജ്ജമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി.
കര, വായു, കടൽ എന്നിവയ്‌ക്കെതിരായ ഏതൊരു ആക്രമണത്തിനും വേഗത്തിലും ശക്തമായും പ്രതികരിക്കാൻ ഇറാന്റെ ധീര സായുധ സേനകൾ തയാറാണ്. സൈനികരുടെ വിരലുകൾ തോക്കിന്റെ കാഞ്ചിയിലാണെന്നും അബ്ബാസ് അരാഗ്ചി സമൂഹ മാധ്യമത്തിൽ കുറിച്ചു.
കഴിഞ്ഞ വർഷം ജൂണിൽ ഇറാനിൽ ദിവസങ്ങൾ നീണ്ടുനിന്ന ഇസ്രായേൽ നടത്തിയ സൈനിക ആക്രമണത്തിൽ നിന്ന് ഇറാൻ വിലപ്പെട്ട പാഠങ്ങൾ പഠിച്ചിട്ടുണ്ടെന്ന് അരാഗ്ചി പറഞ്ഞു, അന്ന് ട്രംപ് ഭരണകൂടം ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. 12 ദിവസത്തെ യുദ്ധത്തിൽ നിന്ന് പഠിച്ച വിലപ്പെട്ട പാഠങ്ങൾ കൂടുതൽ ശക്തമായും വേഗത്തിലും ആഴത്തിലും പ്രതികരിക്കാൻ തങ്ങളെ പ്രാപ്തരാക്കിയെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
ആണവായുധങ്ങൾ സംബന്ധിച്ച് കരാർ ഉണ്ടാക്കണമെന്നും അല്ലെങ്കിൽ അടുത്ത യു.എസ് ആക്രമണം വളരെ മോശമായിരിക്കുമെന്നുമായിരുന്നു ട്രംപിന്റെ പുതിയ ഭീഷണി. ഇതിനായി യുദ്ധക്കപ്പലുകൾ പുറപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ ഇരുകൂട്ടർക്കും യോജിച്ചുപോകാവുന്ന സമാധാനചർച്ചകൾക്കോ, അല്ലെങ്കിൽ അമേരിക്കയുടെ കപ്പൽപ്പടയെയോ നേരിടാൻ ഇറാൻ ഒരുക്കമാണെന്നും ഇറാൻ ഭരണകൂടം പറഞ്ഞു.
പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഒരു യുദ്ധംകൂടി അനുഭവിക്കേണ്ടിവരുന്നത് വൻ പ്രതിസന്ധികൾക്കു വഴിവെക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്. അതിനിടെ ഇറാനെ ആക്രമിക്കുന്നത് അനുവദിക്കില്ലെന്നും ചർച്ചകളാണ് ആവശ്യമെന്നും സൗദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

