Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്രംപ്​ നിർത്തിയ ഇറാൻ ആണവ ചർച്ചക്ക്​ ഒരുക്കമെന്ന്​ ബൈഡൻ
cancel
Homechevron_rightNewschevron_rightWorldchevron_rightട്രംപ്​ നിർത്തിയ ഇറാൻ...

ട്രംപ്​ നിർത്തിയ ഇറാൻ ആണവ ചർച്ചക്ക്​ ഒരുക്കമെന്ന്​ ബൈഡൻ

text_fields
bookmark_border


വാഷിങ്​ടൺ: മുൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ അവസാനിപ്പിച്ച ഇറാൻ ആണവ ചർച്ചയിലെ പങ്കാളിത്തം പുനരാംഭിക്കാൻ ബൈഡൻ ഭരണകൂടം. യൂറോപ്യൻ യൂനിയൻ മേൽക്കൈയിൽ വീണ്ടും ആരംഭിക്കാൻ തീരുമാനിച്ച ചർച്ചയിൽ പ​ങ്കെടുക്കാമെന്ന്​ യു.എസ്​ അറിയിച്ചു. 2015ൽ ലോക വൻശക്​തികൾ ഇറാനുമായി ഒപ്പുവെച്ച ആണവ കരാർ പുനഃസ്​ഥാപിക്കുന്നതി​െൻറ ഭാഗമായാണ്​ നടപടി. ഇറാനും മറ്റു അഞ്ചു രാജ്യങ്ങളും നടത്തുന്ന സംഭാഷണങ്ങളിൽ അമേരിക്കയും പങ്കാളിയാകുമെന്ന്​ യു.എസ്​ വിദേശകാര്യ വക്​താവ്​ നെഡ്​ പ്രൈസ്​ പറഞ്ഞു.

ഉപരോധം ഇളവു ചെയ്യാമെന്ന വ്യവസ്​ഥയിൽ ഇറാനു മേൽ കടുത്ത നിബന്ധനകൾ അടിച്ചേൽപിച്ച്​ 2015ലാണ്​ ലോക വൻശക്​തികൾ കരാറിലൊപ്പുവെച്ചിരുന്നത്​. എന്നാൽ, കരാറിൽനിന്ന്​ പിൻവാങ്ങുന്നതായി അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ പ്രഖ്യാപിച്ചു. 2018ലായിരുന്നു ഇറാനെ ഞെട്ടിച്ച്​ ട്രംപി​െൻറ പിൻമാറ്റം. തൊട്ടുപിറകെ പുതിയ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്​തു.

ജോ ബൈഡൻ അധികാരത്തിലെത്തിയ ഉടൻ ചർച്ച പുനരാരംഭിക്കാമെന്ന്​ ഇറാനും സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, ചൈനക്കെതിരെ പഴയ നിലപാടിൽ വിട്ടുവീഴ്​ചയില്ലെന്ന്​ ബൈഡൻ പ്രഖ്യാപനം നടത്തിയ സാഹചര്യത്തിൽ ചർച്ച എത്രകണ്ട്​ മുന്നോട്ടുപോകുമെന്ന്​ കണ്ടറിയണം.

യു.എസ്​ പിൻമാറ്റവും പുതിയ ഉപരോധവും ആരംഭിച്ചതിന്​ പിറകെ ആണവ പദ്ധതികൾ ഇറാൻ പുനരാരംഭിച്ചിരുന്നു. അത്യാധുനിക സെൻട്രിഫ്യൂഗുകളുടെ നിർമാണത്തിനു പുറമെ യുറേനിയം ഉപയോഗിച്ച്​ ആയുധം വികസിപ്പിക്കാനും ഇറാൻ തുടക്കമിട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ആണവ കരാറിലേക്ക്​ ഇറാൻ തിരിച്ചെത്തണമെന്ന്​ യു.എസിനു പുറമെ യു.കെ, ഫ്രാൻസ്​, ജർമനി എന്നിവ ചേർന്ന്​ വ്യാഴാഴ്​ച ആവശ്യപ്പെട്ടിട്ടുണ്ട്​.

അതേ സമയം, നേരത്തെ ട്രംപ്​ ഇറാൻ ഉദ്യോഗസ്​ഥർക്കുമേൽ അടിച്ചേൽപിച്ച യാത്ര വിലക്കുൾപെടെ പുതിയ ഉപരോധ നടപടികൾ നിർത്തിവെക്കാൻ ബൈഡൻ ഉത്തരവിട്ടു. യു.എൻ ഉപരോധം വീണ്ടും സ്​ഥാപിക്കാനുള്ള ട്രംപ്​ സമ്മർദവും വേണ്ടെന്നുവെക്കുകയാണെന്ന്​ യു.എസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USIran nuclear dealEU
News Summary - Iran nuclear deal: US agrees to join talks brokered by EU
Next Story