Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതീപ്പാറി യുദ്ധം:...

തീപ്പാറി യുദ്ധം: തെഹ്റാനിൽ എണ്ണസംഭരണ കേന്ദ്രത്തിന് നേരെ ആക്രമണം, ഗൾഫും ശാന്തമായില്ല

text_fields
bookmark_border
തീപ്പാറി യുദ്ധം: തെഹ്റാനിൽ എണ്ണസംഭരണ കേന്ദ്രത്തിന് നേരെ ആക്രമണം, ഗൾഫും ശാന്തമായില്ല
cancel

തെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘ‍ർഷം കലുശിതമായി തുരുന്നു. ഇറാനു നേരെ ശക്തമായി ആക്രമണമാണ് യു.എസും ഇസ്രായേലും സംയുക്തമായി തുടരുന്നത്. തെഹ്റാനിൽ എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ ആക്രണമുണ്ടായി. ഇതോടെ തെഹ്റാനെ അഗ്നി വിഴുങ്ങി. യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് തെഹ്റാനിൽ എണ്ണസംഭരണ കേന്ദ്രത്തിന് നേരെ ആക്രമണം നടക്കുന്നതെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഗൾഫ് രാജ്യങ്ങൾക്കെതിരേ ആക്രമണംനടത്തില്ലെന്ന ഇറാൻ പ്രസിഡന്‍റ് മസ്ഊദ് പെസഷ്‌കിയാന്‍റെ പ്രഖ്യാപനം പാഴ്വാക്കായി. ഗൾറഫ് രാജ്യങ്ങൾക്കെതിരെ ആക്രമണം തുടരുകയാണ്.

വിഷയത്തിൽ തങ്ങൾ ഒത്തുതീർപ്പിന് ശ്രമിക്കുന്നില്ലെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ആവശ്യം ട്രംപ് ആവർത്തിച്ചു. ഇറാൻ സൈന്യത്തെയും അതിന്‍റെ നേതാക്കളെയും മിസൈലുകളും പൂർണായും തുടച്ചു നീക്കുമെന്നും ട്രംപ് പറഞ്ഞു.

യു.എസ് ഇറാനിൽ ഉപ്പുനിർമാണ പ്ലാന്റ് തകർത്തുവെന്ന ഇറാനിയൻ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം.

അതേസയം ഇറാന്റെ സൗഹൃദ സന്ദേശത്തെ ട്രംപ് 'കൊന്നു' എന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ആരോപണം. ഇറാനെ ആക്രമിക്കാന്‍ അയല്‍ രാജ്യങ്ങളെ ഉപയോഗിക്കരുത് എന്നായിരുന്നു ഇറാന്റെ ആവശ്യം. ഇത് ട്രംപ് ലംഘിച്ചെന്നാണ് ഇറാന് ആരോപിക്കുന്നത്. സംഘർഷം അവസാനിപ്പിക്കാൻ ഉള്ള സന്ദേശം ആണ് ഇറാൻ പ്രസിഡന്റ് നൽകിയത്. അമേരിക്കയെ ഗൾഫ് മേഖലയിലെ രാജ്യങ്ങൾ തടയണം എന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ തിരിച്ചടി തുടരും. തങ്ങളുടെ മണ്ണ് അമേരിക്കയ്ക്ക് നൽകരുതെന്നു ഇറാൻ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. അമേരിക്കൻ സൈനികർ ഇറാന്റെ പിടിയിൽ ആയെന്ന് ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലറിജാനി അവകാശപ്പെട്ടു. മരണപ്പെട്ട അമേരിക്കൻ സൈനികരുടെ യഥാർത്ഥ കണക്ക് അമേരിക്ക പറയുന്നില്ല എന്നും അലി ലറിജാനി ആരോപിച്ചു. എന്നാൽ ഇത് ട്രംപ് നിഷേധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelTehranWorld NewsIsrael Iran WarUS Attack on Iran
News Summary - Iran live: Israel bombs Tehran oil depots; attacks on Gulf states continue
Next Story