Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅസർബൈജാനും അർമേനിയയും...

അസർബൈജാനും അർമേനിയയും തമ്മിലെ സമാധാന കരാർ: യു.എസ് പിന്തുണയുള്ള ‘ട്രംപ് റൂട്ട്’ തടയുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

text_fields
bookmark_border
അസർബൈജാനും അർമേനിയയും തമ്മിലെ സമാധാന കരാർ: യു.എസ് പിന്തുണയുള്ള ‘ട്രംപ് റൂട്ട്’ തടയുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
cancel

തെഹ്റാൻ: യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സ്പോൺസർ ചെയ്തതും മധ്യസ്ഥം വഹിച്ചതുമായ കരാറിന് കീഴിൽ കോക്കാസസിൽ ആസൂത്രണം ചെയ്ത ട്രാൻസിറ്റ് ഇടനാഴി തടയുമെന്ന മുന്നറിയിപ്പുമായി ഇറാൻ. ‘ഈ ഇടനാഴി ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഒരു പാതയായി മാറില്ല. മറിച്ച് ട്രംപിന്റെ കൂലിപ്പട്ടാളക്കാരുടെ ശവക്കുഴിയായി മാറും’ എന്നായിരുന്നു ഇറാന്റെ പരമോന്നത നേതാവിന്റെ ഉന്നത ഉപദേഷ്ടാവായ അലി അക്ബർ വെലായത്തിയുടെ പ്രസ്താവന. ഇത് ‘തന്ത്രപരമായി’ പ്രധാനപ്പെട്ടതെന്ന് യു.എസ് വാഴ്ത്തുന്ന ഒരു സമാധാന പദ്ധതിയെക്കുറിച്ച് പുതിയ ചോദ്യചിഹ്നം ഉയർത്തുകയാണ്.

വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിച്ച പദ്ധതി, തന്റെ രാജ്യവും അർമേനിയയും തമ്മിലുള്ള അന്തിമ സമാധാന കരാറിന്റെ ഭാഗമായുള്ള ഒരു ചുവട് മാത്രമാണെന്ന് ഒരു ഉന്നത അസർബൈജാനി നയതന്ത്രജ്ഞൻ പറഞ്ഞിരുന്നു. അന്താരാഷ്ട്ര സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള നിർദ്ദിഷ്ട ‘ട്രംപ് റൂട്ട്’ (TRIPP) തെക്കൻ അർമേനിയയിലൂയാണ് കടന്നുപോവുക. ഇത് അസർബൈജാന് നഖ്ചിവാനിലേക്കും തുർക്കിയിലേക്കും നേരിട്ടുള്ള വഴി തുറന്നു നൽകുന്നു.

ഊർജത്തിന്റെയും മറ്റ് വിഭവങ്ങളുടെയും കൂടുതൽ കയറ്റുമതിക്ക് സൗകര്യമൊരുക്കുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ച ഇടനാഴിയിലേക്ക് യു.എസിന് പ്രത്യേക വികസന അവകാശങ്ങൾ ഉണ്ടായിരിക്കും. എന്നാൽ, മേഖലയിലെ അമേരിക്കൻ സ്വാധീനം ശക്തിപ്പെടുത്തുന്ന ഈ പദ്ധതിക്കെതിരെ ഇറാന് എതിർപ്പുണ്ട്. അതിർത്തി രാജ്യമായ ഇറാൻ എങ്ങനെയാണ് അതിനെ തടയുക എന്ന് വ്യക്തമല്ല. പക്ഷേ, ഇറാന്റെ പരമോന്നത നേതാവിന്റെ ഉന്നത ഉപദേഷ്ടാവായ അലി അക്ബർ വെലായത്തിയുടെ പ്രസ്താവന സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണ്. വടക്കുപടിഞ്ഞാറൻ ഇറാനിൽ നടത്തിയ സൈനികാഭ്യാസങ്ങൾ ഏതെങ്കിലും തരത്തിലുള്ള ഭൗമരാഷ്ട്രീയ മാറ്റങ്ങൾ തടയാനുള്ള ഇസ്‍ലാമിക് റിപ്പബ്ലിക്കിന്റെ സന്നദ്ധതയും ദൃഢനിശ്ചയവും പ്രകടമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മേഖലയുടെ സുരക്ഷയെയും ശാശ്വത സ്ഥിരതയെയും ദുർബലപ്പെടുത്തുന്ന ഏതെങ്കിലും വിദേശ ഇടപെടലുകൾ അതിർത്തികൾക്കടുത്ത് നടത്തുന്നതിനെതിരായ മുന്നറിയിപ്പ് കൂടിയാണിത്.

വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ അസർബൈജാനി പ്രസിഡന്റ് ഇൽഹാം അലിയേവിനെയും അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിനിയാനെയും ട്രംപ് സ്വാഗതം ചെയ്യുകയും പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷത്തിൽ ഒരു അതിർത്തി വരക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെക്കുകയും ചെയ്തു.

എണ്ണ, വാതക പൈപ്പ്‌ലൈനുകൾ നിറഞ്ഞ തന്ത്രപരമായി പ്രധാനപ്പെട്ട ദക്ഷിണ കോക്കസസ് മേഖലയിലെ അർമേനിയയുടെ പരമ്പരാഗത ഇടനിലക്കാരനും സഖ്യകക്ഷിയുമാണ് റഷ്യ. ഉച്ചകോടിയെ പിന്തുണക്കുന്നതായി റഷ്യ പറഞ്ഞെങ്കിലും, പശ്ചിമ പൂർവേഷ്യയിൽ മധ്യസ്ഥത വഹിക്കാനുള്ള പാശ്ചാത്യ ശ്രമങ്ങളുടെ ‘ദുഃഖകരം’ എന്ന് വിളിക്കുന്നത് ഒഴിവാക്കാൻ, സമാധാനത്തിനായി അടുത്ത അയൽക്കാരായ റഷ്യ, ഇറാൻ, തുർക്കി എന്നിവയുടെ പിന്തുണയോടെ മേഖലയിലെ രാജ്യങ്ങൾ തന്നെ വികസിപ്പിച്ചെടുത്ത പരിഹാരങ്ങൾ നടപ്പിലാക്കാൻ ആഹ്വാനം ചെയ്തു. അസർബൈജാന്റെ അടുത്ത സഖ്യകക്ഷിയായ നാറ്റോ അംഗമായ തുർക്കി ഈ കരാറിനെ സ്വാഗതം ചെയ്തു.

1980കളുടെ അവസാനം മുതൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ട്. അർമേനിയക്കാർ കൂടുതലായി താമസിക്കുന്ന പർവതനിരയിലുള്ള അസർബൈജാനി പ്രദേശമായ നാഗൊർണോ-കറാബാക്ക്, അർമേനിയയുടെ പിന്തുണയോടെ അസർബൈജാനിൽ നിന്ന് വേർപിരിഞ്ഞു. 2023ൽ അസർബൈജാൻ ഈ പ്രദേശത്തിന്റെ പൂർണ നിയന്ത്രണം തിരിച്ചുപിടിച്ചു. ഇത് പ്രദേശത്തെ 100,000 അർമേനിയക്കാരെയെല്ലാം അർമേനിയയിലേക്ക് പലായനം ചെയ്യാൻ പ്രേരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iran-USpeace agreementCaucasus transitTrump Route
News Summary - Iran issues warning to block US-backed Caucasus transit corridor as Azerbaijan, Armenia sign peace agreement
Next Story