Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നിരാശയുടെ തെളിവ്, കൂടുതൽ ആക്രമണങ്ങൾക്ക് സജ്ജം’; ട്രംപിന് ഇറാന്‍റെ മറുപടി

text_fields
bookmark_border
‘നിരാശയുടെ തെളിവ്, കൂടുതൽ ആക്രമണങ്ങൾക്ക് സജ്ജം’; ട്രംപിന് ഇറാന്‍റെ മറുപടി
cancel

ന്യൂയോർക്ക്: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി തള്ളിക്കളഞ്ഞ് ഇറാൻ സൈന്യം. ട്രംപിന്റെ പരാമർശം നിരാശയുടെ തെളിവാണെന്നും കൂടുതൽ ആക്രമണങ്ങൾക്ക് തെഹ്റാൻ സജ്ജമാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

ഇറാനുമായി കരാറിലെത്തണോ അതോ രാജ്യത്തെ സമ്പൂർണമായി തകർത്തെറിയണോ എന്നതു സംബന്ധിച്ച് ഒരു വലിയ തീരുമാനം കൈക്കൊള്ളേണ്ട നിർണായക ഘട്ടത്തിലാണ് താനെന്ന് ട്രംപ് പറഞ്ഞിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ്

ട്രംപിന്‍റെ ഭീഷണി. ഇറാനുനേരെയുള്ള അമേരിക്കയുടെ ആക്രമണങ്ങളെ ന്യായീകരിക്കാൻ ട്രംപ് ഐക്യരാഷ്ട്രസഭയുടെ വേദി ദുരുപയോഗം ചെയ്തതായി ഇറാന്റെ സായുധ സേന കുറ്റപ്പെടുത്തി. ഇത്തരം വാക്കുകൾ ഇറാനിയൻ ജനതക്കെതിരായ അമേരിക്കയുടെ തന്ത്രപരമായ നിസ്സഹായാവസ്ഥയാണ് കാണിക്കുന്നതെന്ന് ഇറാൻ സൈന്യത്തെ ഉദ്ധരിച്ച് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണികൾ അവരുടെ കരുത്തല്ല തെളിയിക്കുന്നത്, മറിച്ച് അവരുടെ തന്ത്രപരമായ നിരാശയുടെ ലക്ഷണമാണെന്നും പ്രസ്താവനയിൽ പറയുന്നു. അമേരിക്കക്കും ഇസ്രായേലിനുമെതിരെ യുദ്ധത്തിന്റെ തുടക്കത്തിൽ നടത്തിയതിനേക്കാൾ കൂടുതൽ ശക്തവും പ്രവചനാതീതവുമായ ആക്രമണങ്ങൾ നടത്താൻ തങ്ങൾ തയാറാണെന്നും ഇറാൻ സായുധ സേന മുന്നറിയിപ്പ് നൽകി.

മറ്റ് രാജ്യങ്ങളെയും ജനങ്ങളെയും നശിപ്പിക്കാൻ ഇനിയും അവസരം നൽകാത്ത വിധം ഇറാനെ ഇല്ലാതാക്കാൻ കഴിയുമെന്നും എന്നാൽ വലിയ ശക്തിയായി ഉയരാൻ സഹായിക്കുന്ന തരത്തിലുള്ള ഒരു കരാറിന് ഇറാൻ തയാറാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. ‘ഇറാനെ പുനർനിർമിക്കാനും മുമ്പത്തേക്കാളും വളരെ മികച്ച ഒരു രാജ്യമാക്കി മാറ്റാനും -ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രാജ്യമാക്കി മാറ്റാൻ കഴിയുന്ന തരത്തിലുള്ള ഒരു കരാറിൽ ഏർപ്പെടണോ? അതോ ഈ ഇസ്ലാമിക റിപ്പബ്ലിക്കിനെ വേഗത്തിൽ തുടച്ചുനീക്കണോ’ -ട്രംപ് ചോദിച്ചു.

അതേസമയം, നവംബർ മൂന്നിന് നടക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി ഒരു കരാറിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവെച്ചു. അതിനു തയാറാകാതിരിക്കാൻ ഇറാന് കഴിയില്ല. ഇറാൻ യുദ്ധം ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന രാഷ്ട്രീയ ആശങ്ക തനിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്‍റെ പ്രസംഗത്തിനിടെ യു.എന്നിലെ ഇറാനിയൻ പ്രതിനിധി സംഘം സഭയിൽനിന്ന് ഇറങ്ങിപോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran hits back at Trump's ‘annihilation’ threat
Next Story