റഷ്യയിലേക്ക് ഡ്രോണുകളും ആയുധങ്ങളും കയറ്റി അയക്കുന്നുവെന്ന ആരോപണം നിഷേധിച്ച് ഇറാൻ
text_fieldsതെഹ്റാൻ: റഷ്യയിലേക്ക് ഇറാൻ ഡ്രോണുകളും ആയുധങ്ങളും കയറ്റി അയയ്ക്കുന്നുവെന്ന അമേരിക്കയുടെ ആരോപണം ഇറാൻ തള്ളിക്കളഞ്ഞു. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയാണ് യു.എസ്. ആരോപണത്തെ നിഷേധിച്ചത്. റഷ്യയുടെ സുഹൃദ് രാജ്യമാണെങ്കിും യുക്രയിൻ-റഷ്യ യുദ്ധത്തിന് മധ്യസ്ഥത വഹിക്കാമെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്. ഇറാനെതിരെ യു.എന്നിലടക്കം യു.എസ് ഇടപെടലിനെതിരെ ശക്തമായ വിമർശനവും പ്രസിഡന്റ് ഇബ്രാഹിം റൈസി ഉന്നയിച്ചിട്ടുണ്ട്.
ഇറാൻ ആയുധങ്ങൾ മാത്രമല്ല, അവ നിർമ്മിക്കാനുള്ള പ്ലാന്റ് നിർമ്മിക്കാനും റഷ്യയെ സഹായിച്ചുവെന്ന് അമേരിക്ക പറഞ്ഞിരുന്നു. ഉക്രെയ്‌നിനെ ആക്രമിക്കാൻ ഇറാൻ നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ച് റഷ്യൻ സേനയെ സഹായിക്കാൻ ഇറാനിയൻ സൈനിക ഉദ്യോഗസ്ഥരെ ക്രിമിയയിൽ വിന്യസിച്ചിട്ടുണ്ടെന്നും യ.എസ് ആരോപണം ഉയർത്തിയിരുന്നു.
ഇറാനിൽ നിർമ്മിച്ച ഡ്രോണുകൾ റഷ്യൻ സൈന്യം ഉപയോഗിച്ചത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് യുക്രയിൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്‌കി പറഞ്ഞു. അടുത്തിടെ, ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം ഇറാൻ ലംഘിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിരുന്നു,
.