Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മിനാബിലെ കുഞ്ഞുങ്ങളെ കൊന്നതിനെക്കുറിച്ച് അച്ഛനോട് ചോദിക്കൂ': ജെ.ഡി. വാൻസിന്റെ കുഞ്ഞിന് ഇറാൻ എംബസിയുടെ അസാധാരണ സന്ദേശം

text_fields
bookmark_border
US Vice President JD Vance holding his newborn son Alec alongside the pointed social media message posted by Irans Embassy in Ghana.
cancel

വാഷിംഗ്ടൺ: യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന് അടുത്തിടെ ജനിച്ച മകൻ അലക് നീൽ വാൻസിനെ 'സ്വാഗതം' ചെയ്തുകൊണ്ട് ഇറാൻ എംബസി പങ്കുവെച്ച സമൂഹമാധ്യമ കുറിപ്പ് ആഗോള നയതന്ത്ര തലത്തിൽ വലിയ ചർച്ചയാകുന്നു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ ഇറാൻ എംബസിയുടെ ഔദ്യോഗിക 'എക്സ്' അക്കൗണ്ടിലാണ് വാൻസിനെയും അമേരിക്കൻ ഭരണകൂടത്തെയും നിശിതമായി പരിഹസിച്ചും കടന്നാക്രമിച്ചും കൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇറാനിലെ മിനാബിൽ സ്കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ കുരുന്നുകളുടെ മരണം ഓർമിപ്പിച്ചുകൊണ്ടാണ് നവജാത ശിശുവിനെ അഭിസംബോധന ചെയ്ത് എംബസി ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്.

നവജാത ശിശുവിനെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്ന രീതിയിൽ ആരംഭിക്കുന്ന കുറിപ്പ് പിന്നീട് ട്രംപ്-വാൻസ് ഭരണകൂടത്തിന്റെ ക്രൂരതകൾക്കെതിരെയുള്ള കടുത്ത രാഷ്ട്രീയ ആക്രമണമായി മാറുന്നു

"ഈ ലോകത്തേക്ക് സ്വാഗതം, അലക്.

നീ ഇവിടെ ഊഷ്മളമായും സുരക്ഷിതമായും ഇരിക്കും.

നിന്റെ അമ്മ നിന്നെ ഗർഭം ചുമന്നു നടന്നിരുന്ന കാലത്ത്, നിന്റെ അച്ഛൻ സേവിച്ച ഭരണകൂടം ഇറാനിലെ പിഞ്ചുകുഞ്ഞുങ്ങളോട് ചെയ്തത് എന്താണെന്ന് നീ ഒരിക്കലും അറിയാൻ ഇടവരരുതേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

എന്നാൽ, ഏതെങ്കിലും നാളിൽ നീ അതറിഞ്ഞാൽ, മിനാബിലെ കൊല്ലപ്പെട്ട കുട്ടികൾക്കായി ഒരൊറ്റ വാക്ക് പോലും ദുഃഖം പ്രകടിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് നീ നിന്റെ അച്ഛനോട് ചോദിക്കണം.

എന്നാൽ, അദ്ദേഹം അതിനൊരിക്കലും ഉത്തരം നൽകാൻ പോകുന്നില്ല."

— ഇറാൻ ഘാന എംബസി കുറിച്ചു.

മിനാബ് സ്കൂൾ ആക്രമണവും അമേരിക്കൻ മൗനവും

ഫെബ്രുവരി 28-ന് ആരംഭിച്ച യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണങ്ങൾക്കിടെ ഇറാനിലെ മിനാബിലെ ഒരു വിദ്യാലയത്തിന് നേരെ ആക്രമണമുണ്ടായതായും നിരവധി വിദ്യാർഥികൾ കൊല്ലപ്പെട്ടതായും ഇറാൻ ആരോപിച്ചിരുന്നു. എന്നാൽ ഇറാന്റെ പൗരന്മാർക്കും കുട്ടികൾക്കും സംഭവിച്ച ദുരിതങ്ങളെക്കുറിച്ച് വാഷിംഗ്ടൺ പൂർണ മൗനം പാലിക്കുകയാണെന്നാണ് തെഹ്‌റാന്റെ ആക്ഷേപം.

യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെയും ഭാര്യ ഉഷാ വാൻസിന്റെയും നാലാമത്തെ കുഞ്ഞാണ് അലക് നീൽ വാൻസ്. കുഞ്ഞിനെ കൈകളിൽ കോർത്തുപിടിച്ചിരിക്കുന്ന വാൻസിന്റെ ചിത്രത്തിനൊപ്പമാണ് ഇറാൻ എംബസി ഈ കടുത്ത രാഷ്ട്രീയ സന്ദേശം പ്രചരിപ്പിച്ചത്.

ഇരുരാജ്യങ്ങളും തമ്മിൽ പേർഷ്യൻ ഗൾഫിലും ഹുർമുസ് കടലിടുക്കിലും യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഔദ്യോഗിക നയതന്ത്ര ഹാൻഡിലുകൾ വഴിയുള്ള ഇത്തരം അസാധാരണമായ കടന്നാക്രമണങ്ങൾ വാഷിംഗ്ടണും തെഹ്‌റാനും തമ്മിലുള്ള വാക്‌പോര് പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Ask Your Father About Minab': Iran Embassy Mocks US VP JD Vance in Post to Newborn Son
Next Story