Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ​ശ്ചി​മേ​ഷ്യ:...

പ​ശ്ചി​മേ​ഷ്യ: തി​ര​ക്കി​ട്ട ന​യ​ത​ന്ത്ര നീ​ക്കം; ഹു​ർ​മു​സി​ൽ അ​യ​ഞ്ഞ് ഇ​റാ​ൻ

text_fields
bookmark_border
പ​ശ്ചി​മേ​ഷ്യ: തി​ര​ക്കി​ട്ട ന​യ​ത​ന്ത്ര നീ​ക്കം; ഹു​ർ​മു​സി​ൽ അ​യ​ഞ്ഞ് ഇ​റാ​ൻ
cancel

തെ​ഹ്റാ​ൻ/ വാ​ഷി​ങ്ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള നി​ർ​ണാ​യ​ക ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഇ​റാ​ന്റെ ​‘ന​ല്ല പ്ര​തി​ക​ര​ണ’​ത്തി​നാ​യി മൂ​ന്ന് ദി​വ​സം​കൂ​ടി കാ​ത്തി​രി​ക്കാ​മെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ സ​മാ​ധാ​ന പു​നഃ​സ്ഥാ​പ​ന​ത്തി​നാ​യി യു.​എ​സ് സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ പ​ഠി​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​നും വ്യ​ക്ത​മാ​ക്കി. അ​തോ​ടൊ​പ്പം ഹു​ർ​മു​സി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​റാ​ൻ ഇ​ള​വ് വ​രു​ത്തു​ക​യും ചെ​യ്ത​തോ​ടെ മേ​ഖ​ല​യി​ൽ 83 ദി​വ​സ​മാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് അ​റു​തി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ലോ​കം.

നി​ല​വി​ൽ മ​ധ്യ​സ്ഥ സ്ഥാ​ന​ത്തു​ള്ള പാ​കി​സ്താ​ൻ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളാ​ണ് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് വ​ഴി​യൊ​രു​ക്കി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പാ​ക് ആ​ഭ്യ​ന്ത​ര മ​ന്ത്രി മു​ഹ്സി​ൻ ന​ഖ്‍വി ര​ണ്ടു​ത​വ​ണ ഇ​റാ​ൻ സ​ന്ദ​ർ​ശി​ച്ച് പ്ര​സി​ഡ​ന്റ് പെ​സ​ശ്കി​യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. പാ​ക് സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ആ​സിം മു​നീ​റും ഇ​ന്ന​ലെ തെ​ഹ്റാ​നി​ലെ​ത്തി ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കി.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഹു​ർ​മു​സി​ൽ ചി​ല ഇ​ള​വു​ക​ൾ​ക്ക് ഇ​റാ​ൻ ത​യാ​റാ​യ​ത്. ര​ണ്ട് മാ​സ​ത്തി​ല​ധി​ക​മാ​യി ക​ട​ലി​ടു​ക്കി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് പോ​കാ​ൻ ഇ​റാ​ൻ അ​നു​മ​തി ന​ൽ​കി. ഇ​ത് ഏ​ഷ്യ​യി​ലെ എ​ണ്ണ പ്ര​തി​സ​ന്ധി കു​റ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. മൂ​ന്ന് സീ​പ്പ​ർ ടാ​ങ്ക​റു​ക​ൾ ഇ​ന്ന​ലെ ഹു​ർ​മു​സ് ക​ട​ന്നു​പോ​യി. ഇ​റാ​ൻ ഇ​വി​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് അ​യ​വു​വ​രു​ത്തു​ന്ന​പ​ക്ഷം, യു.​എ​സ് നാ​വി​ക ഉ​പ​രോ​ധ​വും പി​ൻ​വ​ലി​ച്ചേ​ക്കും. ഇ​തോ​ടെ, ഹു​ർ​മു​സ് പ്ര​തി​സ​ന്ധി​ക്ക് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​കും. ശേ​ഷി​ക്കു​ക, ഇ​റാ​ന്റെ യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം സം​ബ​ന്ധി​ച്ച വി​ഷ​യ​മാ​കും. ഇ​ക്കാ​ര്യ​ത്തി​ൽ ചി​ല വി​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ഒ​രു​ക്ക​മാ​ണെ​ന്ന് നേ​ര​ത്തേ ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

നെ​ത​ന്യാ​ഹു വ​ഴ​ങ്ങു​മോ?

വാ​ഷി​ങ്ട​ൺ: പ​ശ്ചി​മേ​ഷ്യ​ൻ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ൽ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​ന്റെ നി​ല​പാ​ട് നി​ർ​ണാ​യ​കം. യു​ദ്ധം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ൽ ട്രം​പി​നും നെ​ത​ന്യാ​ഹു​വി​നും ര​ണ്ട് അ​ഭി​പ്രാ​യ​ങ്ങ​ളാ​ണു​ള്ള​തെ​ന്നാ​ണ് റി​​പ്പോ​ർ​ട്ടു​ക​ൾ.

ക​ഴി​ഞ്ഞ​ദി​വ​സം, ഇ​രു നേ​താ​ക്ക​ളും ഒ​രു മ​ണി​ക്കൂ​റോ​ളം ഫോ​ണി​ൽ സം​സാ​രി​ച്ച​പ്പോ​ഴും ഇ​റാ​നെ​തി​രെ വ്യോ​മാ​ക്ര​മ​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു​വ​ത്രെ നെ​ത​ന്യാ​ഹുവിന്. നി​ല​വി​ലെ സ​മാ​ധാ​ന ച​ർ​ച്ച​ക​ളെ സം​ശ​യ​ത്തോ​ടെ​യാ​ണ് നെ​ത​ന്യാ​ഹു കാ​ണു​ന്ന​ത്. മ​ധ്യ​സ്ഥ സ്ഥാ​ന​ത്തു​ള്ള പാ​കി​സ്താ​ൻ ഇ​റാ​ന്റെ സ​ഖ്യ​രാ​ജ്യ​മാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭി​പ്രാ​യം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​റാ​ൻ-​യു.​എ​സ് ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യാ​ലും ഇ​സ്രാ​യേ​ൽ അ​ത് അം​ഗീ​ക​രി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ലും ആ​ശ​ങ്ക​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefirepeace talkIran-USStrait of HormuzoilDonald Trump
News Summary - Iran Eases Hormuz Curbs; US Sets 3-Day Deadline
Next Story