ഇസ്രായേലുമായുള്ള സംഘർഷത്തിനിടെ ഇറാനിൽ ഭൂചലനം; ആണവ പരീക്ഷണമെന്ന് അഭ്യൂഹം
text_fieldsതെഹ്റാൻ: ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, വടക്കൻ ഇറാനിലെ സെംനാനിൽ ഭൂചലനം. ബഹിരാകാശ നിലയവും മിസൈൽ കംപ്ലക്സുമുള്ള നഗരമാണ് സെംനാൻ. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ഭൂനിരപ്പിൽനിന്ന് 10 കിലോമീറ്റർ താഴെയാണ്. ആൾനാശമില്ലെന്നും നേരിയ നാശനഷ്ടങ്ങൾ മാത്രമേയുള്ളൂവെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഘർഷത്തിനിടെ ഇറാൻ ആണവ പരീക്ഷണം നടത്തിയതിന്‍റെ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ട്. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ ആക്രമണമെന്നതിനാല്‍ ആ തരത്തിലുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് നിരീക്ഷണം.
അതേസമയം ലോകത്ത് കൂടുതല്‍ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നത്. പ്രതിവര്‍ഷം ശരാശരി 2,100 ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്നു. ഇതില്‍ ഏകദേശം 15 മുതല്‍ 16 വരെ ഭൂകമ്പങ്ങള്‍ 5.0-ലോ അതില്‍ക്കൂടുതലോ തീവ്രതയില്‍ അനുഭവപ്പെടുന്നതാണ്. ഒരാഴ്ച പിന്നിടുന്ന ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിൽ തെഹ്റാനിലും തെല്‍ അവീവിലും നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

