Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുഎസിന്‍റെ എംക്യു-9, ലൂക്കാസ് സൈനിക ഡ്രോണുകൾ വെടിവെച്ചിട്ടതായി ഇറാൻ

text_fields
bookmark_border
യുഎസിന്‍റെ എംക്യു-9, ലൂക്കാസ് സൈനിക ഡ്രോണുകൾ വെടിവെച്ചിട്ടതായി ഇറാൻ
cancel

തെഹ്റാൻ: ഗൾഫ് മേഖലയിലെ വ്യോമാതിർത്തിയിൽ യുഎസിന്‍റെ രണ്ട് സൈനിക ഡ്രോണുകൾ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം അറിയിച്ചു. ലൂക്കാസ്, എംക്യു-9 എന്നീ സൈനിക ഡ്രോണുകൾ തങ്ങളുടെ ദേശീയ സംയോജിത വ്യോമ പ്രതിരോധ ശൃംഖല തകർത്തതായാണ് ഇറാൻ സൈന്യത്തിന്‍റെ അവകാശവാദം. അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിമാണ് വാർത്ത പുറത്തുവിട്ടത്. ഹുർമുസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്തിന് മുകളിൽ വെച്ചാണ് ലൂക്കാസ് ആളില്ലാ വിമാനം "തകർത്തതെന്ന്" ഇറാനിയൻ സായുധ സേനയുടെ പബ്ലിക് റിലേഷൻസ് വിഭാഗം വ്യക്തമാക്കി. ജലപാതയ്ക്ക് കിഴക്കുള്ള ആകാശത്ത് പ്രവർത്തിക്കുകയായിരുന്ന അമേരിക്കൻ എംക്യു-9 റീപ്പർ വിഭാഗത്തിൽപ്പെട്ട ഡ്രോൺ നേരിട്ട് ആക്രമിച്ചു തകർത്തതായും സൈന്യം കൂട്ടിച്ചേർത്തു.

എന്നാൽ ഇതേക്കുറിച്ച് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥർ പരസ്യ പ്രതികരണം നൽകിയിട്ടില്ല. ഇരു വിഭാഗവും തമ്മിൽ സംഘർഷം രൂക്ഷമായിരിക്കുന്നതിനിടെയാണ് ഇറാന്‍റെ അവകാശവാദം.

ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. തുടർന്ന് ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള നേരിട്ടുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലൂടെയും, ഗൾഫിലെയും അയൽപ്രദേശങ്ങളിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പ്രത്യാക്രമണങ്ങളിലൂടെയും ടെഹ്‌റാൻ മറുപടി നൽകി. ഇതോടെ ഗൾഫ് മേഖല സംഘർഷഭരിതമായി. ഒരു മാസത്തിന് ശേഷം സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര കരട് കരാറിൽ ഒപ്പുവെച്ചെങ്കിലും പിന്നീട് ഇരു വിഭാഗവും ഇതിൽ നിന്നു പിന്മാറി. ഇറാനെതിരായ ഉപരോധങ്ങൾ നീക്കൽ, ഹുർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതത്തിന് തടസ്സമില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ എന്നിവ സംബന്ധിച്ച രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങൾ തിരിച്ചടിയാവുകയായിരുന്നു.

അതേസമയം, ഉപരോധങ്ങളുടെ കാലഘട്ടം അവസാനിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇറാൻ നിയമനിർമ്മാതാവ് ഇബ്രാഹിം അസീസി അവകാശപ്പെട്ടു. വിപുലമായ സഹകരണത്തിലൂടെ രാജ്യങ്ങൾ സാമ്പത്തിക സമ്മർദ്ദങ്ങളെ ശക്തമായി ചെറുക്കുകയാണെന്നും അദ്ദേഹം വാദിച്ചു. ഒരു പുതിയ ലോകക്രമമാണ് ആഗോളതലത്തിൽ നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിനുമേൽ നാവിക ഉപരോധം ഏർപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മേജർ ജനറൽ മുഹ്സിൻ റെസായിയും യു.എസ്സിന് മുന്നറിയിപ്പ് നൽകി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതികളെ അദ്ദേഹം "മിഥ്യാധാരണയും വ്യർത്ഥവുമായത്" എന്ന് വിശേഷിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Iran claims downing of US MQ-9 and Lucas drones over Gulf airspace
Next Story