യു.കെ സേന നടത്തിയ അഫ്ഗാൻ കൊലയിൽ അന്വേഷണം
text_fieldsബ്രിട്ടീഷ് സ്പെഷ്യൽ ഫോഴ്സിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളാൽ ബാധിതരായ അഫ്ഗാൻ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന ലെയ് ഡേ സോളിസിറ്റർമാരിൽ നിന്നുള്ള ടെസ്സ ഗ്രിഗറി
ലണ്ടൻ: പത്തുവർഷം മുമ്പ് അഫ്ഗാൻ അധിനിവേശ കാലത്ത് ‘നാറ്റോ’യുടെ ഭാഗമായ തങ്ങളുടെ പ്രത്യേക സേനാംഗങ്ങൾ ഡസൻ കണക്കിന് സാധാരണ മനുഷ്യരെ കൊന്നൊടുക്കിയെന്ന ആരോപണത്തിൽ ഇംഗ്ലണ്ട് അന്വേഷണം തുടങ്ങി. കൊലയുടെ വിവരം അറിഞ്ഞിട്ടും അധികൃതർ മൂടിവെച്ചെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
2010-13 കാലത്ത് അഫ്ഗാനിസ്താനിൽ നടന്ന സൈനികാക്രമണങ്ങൾക്കിടയിലാണ് സാധാണ പൗരൻമാരെയും കൊലപ്പെടുത്തിയത്. ലണ്ടനിലെ റോയൽ നീതിന്യായ കോടതിയിലാണ് അന്വേഷണത്തിന് തുടക്കമായതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട 33 പേരുടെ കുടുംബാംഗങ്ങളുടെ വാദം അന്വേഷണ കമീഷൻ കേൾക്കും.
ഇംഗ്ലണ്ട് സർക്കാറിനെതിരെ കൊല്ലപ്പെട്ടവരിൽ ചിലരുടെ കുടുംബങ്ങൾ നിയമ നടപടി തുടങ്ങിയതോടെയാണ് ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

