ബോധവത്കരണ പരിപാടികളുമായി അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനാചരണം
text_fieldsന്യൂഡൽഹി: ഏത് തൊഴിലിനും ലഭിക്കേണ്ട മാന്യത, ബഹുമാനം, അവകാശങ്ങൾ എന്നിവ ആവശ്യപ്പെട്ട് അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനത്തിൽ തൊഴിലാളികൾ. ഈ വർഷം മേയ് 27ന് ലൈംഗികത്തൊഴിൽ നിയമപരമായി അംഗീകരിച്ചുള്ള സുപ്രീംകോടതി ഉത്തരവ് വന്നതും ദിവസത്തിന് പ്രാധാന്യം കൂട്ടുകയാണ്.
രാജ്യത്ത് മൂന്ന് ദശലക്ഷത്തിൽ പരം ലൈംഗികത്തൊഴിലാളികൾ ഉണ്ട്. 15നും 35നും ഇടക്ക് പ്രായമുള്ളവരാണ് കൂടുതൽ.
ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം ലൈംഗികത്തൊഴിലാളികള്‍ക്കും അന്തസോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും നിയമത്തില്‍ തുല്യ സംരക്ഷണത്തിന് അർഹതയുണ്ടെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. പ്രായപൂര്‍ത്തിയായവര്‍ സ്വമേധയാ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ കേസെടുക്കരുതെന്നും കൂട്ടിച്ചേർത്തു.
ലൈംഗികത്തൊഴിലിനെ കുറിച്ച് ബോധവത്കരണം നടത്തുന്ന നിരവധി പരിപാടികൾ അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് നടക്കുന്നുണ്ട്. ഗുരുഗ്രാം ആസ്ഥാനമായ സർക്കാറിതര സംഘടന, 'സൊസൈറ്റി ഫോർ സർവീസ് ടു വോളന്‍ററി ഏജൻസീസ്', ലൈംഗികത്തൊഴിലാളികളുടെ ശാക്തീകരണത്തിനായി നടത്തുന്ന പരിപാടിയിൽ അവകാശങ്ങളെ കുറിച്ചുള്ള ബോധവത്കരണം, എച്ച്.ഐ.വി പരിശോധന നടത്താനുള്ള സൗകര്യം എന്നിവ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

