ജൂഡോ ഫെഡറേഷൻ പുടിന്റെ ബഹുമതികൾ തിരിച്ചെടുത്തു
text_fieldsബുഡപെസ്റ്റ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് സമ്മാനിച്ച ബഹുമതികൾ തിരിച്ചെടുത്ത് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ (ഐ.ജെ.എഫ്). 2008ൽ ബഹുമാനാർഥം അദ്ദേഹത്തിന് സമ്മാനിച്ച അധ്യക്ഷ പദവിയും അംബാസഡർ എന്ന നിലയിലുള്ള അംഗീകാരവുമാണ് ഐ.ജെ.എഫിന്റെ ആഗോള ഭരണസമിതി പിൻവലിച്ചത്.
ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തി യുക്രെയ്നുനേരെ ആക്രമണം അഴിച്ചുവിട്ട സാഹചര്യത്തിലാണ് നടപടി. ജൂഡോയിൽ ഏറെ തൽപരനായ പുടിന് 2012ൽ ഐ.ജെ.എഫ് എട്ടാമത് ഡാൻ പദവി സമ്മാനിച്ചിരുന്നു. റഷ്യയിൽ ജൂഡോയിൽ ഈ ഗ്രേഡ് ലഭിക്കുന്ന ആദ്യ വ്യക്തികൂടിയാണ് 69കാരനായ പുടിൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

