കുടുംബാംഗങ്ങളെ നഷ്ടമായതിന്റെ ദുഃഖം മാറും മുമ്പ് ഇസ്രായേൽ ആക്രമണത്തിൽ പരിക്ക്; വേദനയായി അൽ ജസീറ ലേഖകൻ വാഇൽ അൽ ദഹ്ദൂഹ്
text_fieldsഗസ്സ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെ വിവരങ്ങൾ പുറംലോകത്തെത്തുന്നത് അവിടെ ജീവൻ പോലും പണയംവെച്ച് പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരിലൂടെയാണ്. ഇവിടെ ഭയമില്ലാതെ സത്യംവിളിച്ചു പറയുന്നവരിൽ മുൻപന്തിയിലുള്ള മാധ്യമപ്രവർത്തകനാണ് അൽ ജസീറയുടെ വാഇൽ അൽ ദഹ്ദൂഹ്.
ഇസ്രായേൽ ആക്രമണങ്ങളിൽ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്ന ഗസ്സയിലെ സാധാരണക്കാരായ മനുഷ്യരുടെ ദുരിതങ്ങൾ പുറംലോകത്തെത്തിക്കുന്നതിനിടെയാണ് വാഇൽ അല്ലിന് കനത്ത വേദന സമ്മാനിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആ ദുഃഖത്തിൽ നിന്നും മുക്തനാവും മുമ്പാണ് ഇസ്രായേലിന്റെ മിസൈലുകൾ വാഇൽ അൽ ദഹൂഹിനേയും തേടിയെത്തിയിരിക്കുന്നത്. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് അദ്ദേഹമിപ്പോൾ.
തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലുണ്ടായ ആക്രമണത്തിലാണ് വാഇൽ അൽ ദഹ്ദൂഹിന് പരിക്കേറ്റത്. ഹൈഫ സ്കൂളിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. അൽ-ദഹ്ദൂഹിന്റെ കൈക്കും ഇടുപ്പിനുമാണ് പരിക്കേറ്റത്. അൽ-ജസീറ ലേഖകൻ വാഇൽ അൽ ദഹ്ദൂഹിന്റെ കുടുംബാംഗങ്ങൾ നേരത്തെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. നുസ്രത്തിലെ അഭയാർഥി ക്യാമ്പിൽ കഴിയവെയുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും 15 വയസുള്ള മകനും ഏഴ് വയസുള്ള മകളും പേരക്കുട്ടിയുമാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

