Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pfizer
cancel
Homechevron_rightNewschevron_rightWorldchevron_rightഫൈസർ...

ഫൈസർ വാക്​സിനെടുത്തവരിൽ ഹൃദയപേശികൾക്ക്​ വീക്കം; പരിശോധിക്കാൻ ഇസ്രായേൽ

text_fields
bookmark_border

ഫൈസറും ബയോ‌ൻടെകും ചേർന്ന്​ വികസിപ്പിച്ച കൊറോണ വൈറസ് വാക്സിൻ​ എടുത്തവരിൽ കാണുന്ന ഹൃദയപേശികളിലെ വീക്കം ഇസ്രായേൽ പരിശോധിക്കുന്നു. അഞ്ച്​ ദശലക്ഷത്തിലധികം ആളുകൾക്കാണ്​ ഇസ്രായേലിൽ ഫൈസർ വക്​സിൻ നൽകിയത്​.

ഹൃദയപേശികളിലോ കോശങ്ങളിലോ വീക്കം വന്നതായുള്ള 62 സംഭവങ്ങൾ സർക്കാർ തിരിച്ചറിഞ്ഞതായി ചാനൽ 12 കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്​തിരുന്നു. വാക്​സിൻ എടുത്ത മറ്റുള്ളവരിൽ സമാന പ്രശ്​നമുണ്ടോയെന്ന്​ ആരോഗ്യ പ്രവർത്തകർ പരിശോധിക്കുന്നുണ്ടെന്ന് കൊറോണ കമീഷണർ നാച്ച്മാൻ ആഷ് റേഡിയോ ചാനലിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വാക്​സിനെടുത്ത ഒരു ലക്ഷത്തിൽ ഒരാൾക്ക്​ വീതമാണ്​ ഇൗ പ്രശ്​നം കണ്ടെത്തിയത്​​. എന്നാൽ, 18 മുതൽ 30 വയസ്സ്​ വരെയുള്ള യുവാക്കളിൽ 20,000 പേരിൽ ഒരാൾക്ക്​ എന്ന നിലയിൽ പ്രശ്​നം കാണുന്നുണ്ട്​.

62 കേസുകൾ കണ്ടെത്തിയതിൽ രണ്ടുപേർ മരിച്ചു. ബാക്കിയുള്ളവർ സുഖം പ്രാപിച്ചു. അതേസമയം, മരണനിരക്ക് ഉയരുന്നതായോ ഹൃദയപേശികളിലെ വീക്കം വർധിക്കുന്നതായോ പഠനം വ്യക്തമാക്കുന്നില്ലെന്ന്​ നാച്ച്മാൻ ആഷ് പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിൽ വാക്സിനുകൾ ഏറെ പ്രയോജനം ചെയ്യുന്നുണ്ട്​. ഏതാനും ഹൃദയവീക്ക കേസുകളും വാക്സിനും തമ്മിൽ ബന്ധം കണ്ടെത്തിയാലും വാക്സിൻ ഒഴിവാക്കുന്നത്​ ന്യായീകരിക്കാനാവില്ലെന്നും ആഷ് അഭിമുഖത്തിൽ പറഞ്ഞു. വിവരങ്ങൾ ഫൈസറിനെ ഇസ്രായേൽ അറിയിച്ചിട്ടുണ്ട്​.

ഹൃദയപേശികളുടെ വീക്കവുമായി ബന്ധപ്പെട്ട കേസുകളെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടെന്ന്​ ഫൈസർ കമ്പനി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. 'സാധാരണ ജനങ്ങളിൽ കാണുന്നത്ര രീതിയിൽ ഹൃദയപേശികളിലെ വീക്കത്തി​െൻറ നിരക്ക് കണ്ടെത്താനായിട്ടില്ല. കൂടാതെ വാക്​സിനുമായുള്ള ഇതി​െൻറ ബന്ധവും സ്​ഥിരീകരിച്ചിട്ടില്ല ^ഫൈസർ അധികൃതർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:israelpfizer#Covid19
News Summary - Inflammation of the heart muscle in those who have taken Pfizer vaccine; Israel to check
Next Story