ഗസ്സയിലേക്ക് 8000 ഇന്തോനേഷ്യൻ സൈനികർ
text_fieldsജകാർത്ത: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാർമികത്വത്തിലുള്ള പദ്ധതിയായ ഗസ്സ സമാധാന സേനയുടെ ഭാഗമാകാൻ ഇന്തോനേഷ്യയിൽ 8000 സൈനികർക്ക് പരിശീലനം തുടങ്ങി. ലബനാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഐക്യരാഷ്ട്ര സഭയുടെ സമാധാന പ്രവർത്തനങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള ഇന്തോനേഷ്യ, ഗസ്സയിൽ മാനുഷിക സഹായം നൽകുന്നതിൽ മികച്ച പങ്കുവഹിക്കുന്നുണ്ട്.
അതേസമയം, യു.എസിനൊപ്പം ചേർന്ന് അന്താരാഷ്ട്ര സുരക്ഷാസേനയുടെ ഭാഗമാകാനുള്ള ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുടെ പദ്ധതിയെ രാജ്യത്തെ ജനങ്ങൾ സംശയത്തോടെയാണ് കാണുന്നത്. ഇന്തോനേഷ്യൻ സൈനികർ ഇസ്രായേൽ സൈന്യത്തെ പിന്തുണക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ജകാർത്തയിലെ സെന്റർ ഓഫ് ഇക്കണോമിക് ആൻഡ് ലോ സ്റ്റഡീസിലെ മിഡിൽ ഈസ്റ്റ് വിദഗ്ധനായ മുഹമ്മദ് സുൽഫിക്കർ റഖ്മത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

