Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്തോനേഷ്യൻ വിമാനഭാഗങ്ങൾ കണ്ടെത്തി
text_fieldsbookmark_border
ജകാർത്ത: കഴിഞ്ഞാഴ്ച 62 പേരുമായി ജാവ കടലിൽ തകർന്നുവീണ ഇന്തോനേഷ്യൻ വിമാനത്തിെൻറ കോക്പിറ്റ് വോയ്സ് റെക്കോർഡറിെൻറ ഭാഗങ്ങൾ മുങ്ങൽ വിദഗ്ധർ കണ്ടെടുത്തു. 14 വിമാനങ്ങളിലും 21 ബോട്ടുകളിലും 62 കപ്പലുകളിലുമായി 40,00ത്തോളം പേരടങ്ങുന്ന ദൗത്യസംഘമാണ് വിമാനത്തിെൻറ അവശിഷ്ടങ്ങൾക്കും മരിച്ചവരെ കണ്ടെത്താനുമായി തെരച്ചിൽ നടത്തുന്നത്.
മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ സഹായവുമുണ്ട്. കോക്പിറ്റ് വോയ്സ് റെക്കോർഡറിെൻറ സി.വി.ആർ ബാറ്ററികളും ദീപസ്തംഭവും ആണ് കണ്ടെത്തിയത്. മറ്റുപ്രധാന ഭാഗങ്ങൾക്കായി തെരച്ചിൽ തുടരുകയാണ്.
നേരത്തേ കണ്ടെത്തിയ ഡാറ്റ റെക്കോർഡറിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവരികയാണ് അന്വേഷണസംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

