Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ന്തോ​നേ​ഷ്യ​യി​ൽ സ്വ​ർ​ണ​ഖ​നി ദു​ര​ന്തം

text_fields
bookmark_border
ഖ​നി​യി​ൽ വെ​ള്ളം ക​യ​റി ആറ് മ​ര​ണം; 20 തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു
Rescue personnel working at the site of a flooded illegal gold mine in Bogor, West Java, Indonesia, where six workers died and 20 remain trapped.
cancel

ജ​കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ അ​ന​ധി​കൃ​ത സ്വ​ർ​ണ​ഖ​നി​യി​ൽ വെ​ള്ളം ക​യ​റി ആറ് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ഖ​നി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ക​രു​തു​ന്ന 20 തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ബു​ധ​നാ​ഴ്ച​യാ​ണ് മൂ​ന്ന് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ടു​ത്ത​ത്.

പ​ശ്ചി​മ ജാ​വ പ്ര​വി​ശ്യ​യി​ലെ ബോ​ഗോ​ർ ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തൊ​ഴി​ലാ​ളി​ക​ൾ സ്വ​ർ​ണ​ത്ത​രി​ക​ൾ തേ​ടി ഖ​ന​നം ന​ട​ത്തു​ന്ന​തി​നി​ടെ ക​ന​ത്ത മ​ഴ​യി​ൽ സ​മീ​പ​ത്തെ സി​സ്യൂ​റു ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി ഖ​നി​ക്കു​ള്ളി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ത​ല​സ്ഥാ​ന​മാ​യ ജ​കാ​ർ​ത്ത​ക്ക് തെ​ക്കാ​യി മ​ല​മ്പ്ര​ദേ​ശ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന ഖ​നി​ക്ക് നൂ​റു മീ​റ്റ​റോ​ളം ആ​ഴ​മു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ഖ​നി​യി​ൽ പൂ​ർ​ണ​മാ​യും വെ​ള്ളം നി​റ​യു​ന്ന​തി​നു​മു​മ്പ് 11 തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ട്ട​താ​യി പ​ശ്ചി​മ ജാ​വ പൊ​ലീ​സ് വ​ക്താ​വ് ഹെ​ന്ദ്ര റോ​ച്മാ​വാ​ൻ പ​റ​ഞ്ഞു. പ്ര​ദേ​ശ​വാ​സി​ക​ളും ഖ​നി​ത്തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് വെ​ള്ളം പ​മ്പ് ചെ​യ്ത് നീ​ക്കാ​ൻ ആ​ദ്യം ശ്ര​മി​ച്ചെ​ങ്കി​ലും സ്ഥി​തി നി​യ​ന്ത്ര​ണാ​തീ​ത​മാ​വു​ക​യാ​യി​രു​ന്നു. അ​ന​ധി​കൃ​ത ഖ​ന​ന​മാ​യ​തി​നാ​ൽ അ​പ​ക​ട​വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ ത​യാ​റാ​യി​രു​ന്നി​ല്ല. അ​പ​ക​ടം ന​ട​ന്ന് 16 മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ൾ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഖ​ന​ന ക​മ്പ​നി​യാ​യ പി.​ടി. ആ​ന്റം ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ജ​കാ​ർ​ത്ത തി​ര​ച്ചി​ൽ-​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ഏ​ജ​ൻ​സി​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി വി​വ​രം കൈ​മാ​റി​യ​തോ​ടെ​യാ​ണ് വി​പു​ല​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. വെ​ള്ള​ത്തി​ന​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​മ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഖ​നി​യി​ലെ വെ​ള്ളം നീ​ക്കം ചെ​യ്യു​ക​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ. ഭൂ​ഗ​ർ​ഭ​ജ​ലം ഖ​നി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന ദ്വാ​ര​ങ്ങ​ൾ അ​ട​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ക്കു​ന്നു​ണ്ട്. ഖ​നി​ക്കു​ള്ളി​ലെ ജ​ല​നി​ര​പ്പ് ഇ​നി​യും താ​ഴ്ന്നി​ട്ടി​ല്ല. ഉ​യ​ർ​ന്ന ജ​ല​നി​ര​പ്പ്, ഇ​ടു​ങ്ങി​യ പ്ര​വേ​ശ​ന​പാ​ത, വ​ഴു​ക്ക​ലു​ള്ള ഭൂ​പ്ര​ദേ​ശം, വെ​ളി​ച്ച​ക്കു​റ​വ് എ​ന്നി​വ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ട്. ഖ​നി​ക്കു​ള്ളി​ൽ 30 മു​ത​ൽ 40 മീ​റ്റ​ർ വ​രെ ആ​ഴ​ത്തി​ൽ​നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങൾ ക​ണ്ടെ​ടു​ത്ത​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indonesia Gold Mine Tragedy: Six Killed, 20 Workers Trapped After Flash Floods Inundate Illegal Mine in West Java
Next Story