ജക്കാർത്ത: ഇന്തോനേഷ്യയെ ഭീതിയുടെ മുനയിലാക്കി തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 160 കവിഞ്ഞു. ഇന്തോനേഷ്യയിലെയും കിഴക്കൻ തിമോറിലെയും നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോയതായി റിപ്പോർട്ടുകൾ പറയുന്നു. ആയിരങ്ങൾക്ക് വീടു നഷ്ടപ്പെട്ടിട്ടുമുണ്ട്.
സിറോജ കൊടുങ്കാറ്റിനു പിന്നാലെയെത്തിയ പെരുമഴയാണ് രാജ്യത്തെ കണ്ണീരിൽ മുക്കിയത്. തുടർച്ചയായി പെയ്ത മഴയിൽ നിരവധിയിടങ്ങളിൽ മണ്ണിടിയുകയും പ്രളയജലം നിയന്ത്രണാതീതമായി ഉയരുകയും ചെയ്തതോടെ മരണസംഖ്യ കുത്തനെ കൂടുകയാണ്. വീടുകൾ തകർന്ന് മൺകൂനകളായതും മരങ്ങൾ നിലംപറ്റിയതും രക്ഷാ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്. 70 പേരെ കാണാതായി.