Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപുതിയ എപ്സ്റ്റീൻ ഫയലിൽ...

പുതിയ എപ്സ്റ്റീൻ ഫയലിൽ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റന്റെ പേരും

text_fields
bookmark_border
പുതിയ എപ്സ്റ്റീൻ ഫയലിൽ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റന്റെ പേരും
cancel
Listen to this Article

ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായ ബന്ധപ്പെട്ട 3 ദശലക്ഷത്തിലധികം ഫയലുകളിലൂടെ ഓരോ നിമഷവും പുറത്തുവരുന്നത് നടക്കുന്ന വിവരങ്ങൾ. പുതുതായി പുറത്തിറക്കിയ ചില രേഖകളിൽ എപ്സ്റ്റീൻ മറ്റ് പുരുഷന്മാർക്കും ഇരകളെ കൈമാറിയിരുന്നുവെന്ന ആരോപണങ്ങൾ അടങ്ങിയിരിക്കുന്നു. ഇതോടെ ഇയാളുടെ കുറ്റകൃത്യങ്ങളിൽ മൂന്നാം കക്ഷികളെ ഉൾപ്പെടുത്താൻ തെളിവില്ലെന്ന ഉദ്യോഗസ്ഥരുടെ വാദത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവരുകയാണ്. ഹോളിവുഡി​ലെ മീ റ്റൂ വിവാദത്തിൽ ആരോപണ വിധേയനായ ​പ്രമുഖ നിർമാതാവ് ഹാർവി വെയ്ൻസ്റ്റണിന്റെ പേരാണ് ഇപ്പോൾ ഉയർന്നുവരുന്നത്.

എപ്സ്റ്റീനുമായും കൂട്ടാളിയായ ഗിസ്ലെയ്ൻ മാക്സ്വെല്ലുമായും ഹാർവി വെയ്ൻസ്റ്റണ് ക്രിമിനൽ ബന്ധമുണ്ടെന്ന് പുതിയ ഫയലുകൾ ചൂണ്ടിക്കാണിക്കുന്നു. എപ്സ്റ്റീന് തന്റെ വീട് വിടേണ്ടിവന്നുവെന്നും എന്നാൽ മസാജ് ചെയ്തുകൊടുക്കേണ്ട അാളുട ഒരു സുഹൃത്ത് അവിടെയുണ്ടെന്നും മാക്സ്വെൽ തന്നോട് പറഞ്ഞതായി ഒരു സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇതിനാധാരം.

താൻ അങ്ങനെ ചെയ്തതായും അയാൾ മോശമായി പെരുമാറി​യെന്നും സ്ത്രീ ആരോപിക്കുന്നു. 2021 ജനുവരി 26ന് ന്യൂയോർക്കിലെ തെക്കൻ ജില്ലയിൽ നിന്നുള്ള അസിസ്റ്റന്റ് യു.എസ് അഭിഭാഷകർ ഒപ്പിട്ട ഒരു പ്രോസിക്യൂഷൻ മെമ്മോറാണ്ടം ഈ സംഭവം വിവരിക്കുകയും സ്ത്രീയുടെ അഭിഭാഷകർ ഹാർവി വെയ്ൻ‌സ്റ്റൈന്റെ ഒരു ഫോട്ടോ കാണിച്ചപ്പോൾ, അവർ അയാളെ തിരിച്ചറിയുകയും ചെയ്തു. മീ ടൂ കാമ്പയ്നിൽപ്പെട്ട് ലൈംഗികാതിക്രമത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ വെയ്ൻസ്റ്റൺ ഈ അവകാശവാദങ്ങൾ നിഷേധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jeffrey EpsteinJeffrey Epstein unsealed documents
News Summary - Indications that Epstein trafficked children for others as well
Next Story