ഇന്ത്യൻ കോൺസുൽ ജനറൽ അഫ്ഗാനിസ്താനിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു
text_fieldsകാബൂൾ: ഇന്ത്യൻ കോൺസുൽ ജനറൽ അഫ്ഗാനിസ്താനിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു. മസാർ-ഇ-ശരീഫ് നഗരത്തിലെ കോൺസുൽ ജനറലായ വിനേഷ് കലാറയാണ് അന്തരിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ തുടരുന്നതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
ജോലിക്കായി ജീവിതം സമർപ്പിച്ച സഹപ്രവർത്തകനെയാണ് നഷ്ടമായതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അനുശോചിച്ചു. കലാറയുടെ കുടുംബത്തിെൻറ ദുഃഖത്തിൽ പങ്കുചേരുകയാണെന്നും ജയശങ്കർ ട്വീറ്റ് ചെയ്തു. വിനേഷ് കലാറയുടെ മരണത്തിൽ അഫ്ഗാനിസ്താൻ അംബാസിഡറും കടുത്ത ദുഃഖം രേപ്പെടുത്തി.
ഇന്ത്യ-അഫ്ഗാനിസ്താൻ ബന്ധം ശക്തിപ്പെടുത്താൻ കനത്ത സംഭാവനയാണ് വിനേഷ് കലാറ നൽകിയതെന്നും അഫ്ഗാൻ അംബാസിഡർ ഫരീദ് മമുണ്ട്സേ ട്വീറ്റ് ചെയ്തു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയാണ് കലാറയെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദ് ബാച്ചി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

