Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻവിഡിയ ചിപ്പുകൾക്ക് പൂട്ട്; ചൈനയുടെ പ്രതിസന്ധി ഇന്ത്യയ്ക്ക് സുവർണാവസരമാകുന്നു

text_fields
bookmark_border
എൻവിഡിയ ചിപ്പുകൾക്ക് പൂട്ട്; ചൈനയുടെ പ്രതിസന്ധി ഇന്ത്യയ്ക്ക് സുവർണാവസരമാകുന്നു
cancel
camera_alt

ഡോണാൾഡ് ട്രംപ്, നരേന്ദ്ര മോദി, ഷി ജിൻപിങ്

ന്യൂഡൽഹി: എഐ രംഗത്ത് അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ,ചൈനക്ക് അത്യാധുനിക എഐ ചിപ്പുകൾ കിട്ടുന്നത് തടയാൻ അമേരിക്ക നിയന്ത്രണങ്ങൾ കടുപ്പിച്ചത് ചൈനീസ് കമ്പനികളെ പ്രതിസന്ധിയിലാക്കി. ഈ മാറ്റം ഇന്ത്യക്ക് വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷ. ആഗോള എഐ മേഖലയിൽ ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപങ്ങളും അവസരങ്ങളും എത്താൻ ഇത് സഹായിക്കും.

സാങ്കേതികവിദ്യയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന അമേരിക്കൻ കമ്പനിയാണ് എൻവിഡിയ . എഐ മോഡലുകൾ പരിശീലിപ്പിക്കാനും പ്രവർത്തിപ്പിക്കാനും ആവശ്യമായ അതിവേഗ ചിപ്പുകളാണ് കമ്പനി നിർമിക്കുന്നത്. ഇവ ഉപയോഗിച്ച് വലിയ അളവിലുള്ള വിവരങ്ങൾ പോലും വേഗത്തിൽ വിശകലനം ചെയ്യാൻ കഴിയും. ചൈനയിലെ എഐ കമ്പനികളും ഇത്തരം ചിപ്പുകളെയാണ് വലിയതോതിൽ ആശ്രയിക്കുന്നത്.

എന്നാൽ അമേരിക്കയുടെ പുതിയ നിയന്ത്രണങ്ങൾ ചൈനക്ക് വലിയ തിരിച്ചടിയാവുകയാണ്. മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ ഡാറ്റാ സെന്ററുകൾ വഴി പോലും എൻവിഡിയ ചിപ്പുകളുടെ സേവനം ഉപയോഗിക്കുന്നത് ഇതോടെ ചൈനീസ് കമ്പനികൾക്ക് ബുദ്ധിമുട്ടാകും. വളഞ്ഞ വഴിയിലൂടെ ചൈനക്ക് ഈ സാങ്കേതികവിദ്യ ലഭിക്കുന്നത് തടയാനാണ് അമേരിക്കയുടെ ശ്രമം. ഇതോടെ, എഐ വികസനത്തിന് ആവശ്യമായ വേഗതയും ശേഷിയും കണ്ടെത്തുന്നത് ചൈനക്ക് വലിയ വെല്ലുവിളിയാകും.

അതേസമയം,എൻവിഡിയയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സ്വന്തം ചിപ്പുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ചൈന. ഹുവായ്,കാംബ്രിക്കോൺ,ആലിബാബ,ബൈഡു തുടങ്ങിയ കമ്പനികൾ ഇതിനായി പ്രവർത്തിക്കുന്നുണ്ട്. 2026-ന്റെ ആദ്യ പകുതിയിൽ ചൈനയിലെ ഡാറ്റാ സെന്ററുകൾക്കായുള്ള എഐ ചിപ്പ് വിപണിയിൽ എൻവിഡിയയുടെ പങ്ക് 34 ശതമാനമായി കുറഞ്ഞപ്പോൾ ചൈനീസ് കമ്പനിയായ ഹുവായ്യുടേത് 28 ശതമാനമായി ഉയർന്നു. ഈ കാലയളവിൽ ഹുവായ് 5.72 ലക്ഷം എഐ ചിപ്പുകൾ വിറ്റതായും റിപ്പോർട്ടിലുണ്ട്.

എന്നാൽ എൻവിഡിയക്ക് പകരക്കാരനെ കണ്ടെത്തുക ചൈനയ്ക്ക് എളുപ്പമല്ല. ചിപ്പുകൾ നിർമിക്കുന്നതിനൊപ്പം അവയുടെ പ്രവർത്തനത്തിന് ആവശ്യമായ സോഫ്റ്റ്‌വെയർ, ഉയർന്ന വേഗതയിൽ വിവരങ്ങൾ കൈകാര്യം ചെയ്യാനുള്ള മെമ്മറി സംവിധാനം, വലിയ തോതിലുള്ള ഉൽപ്പാദനശേഷി എന്നിവയും ആവശ്യമാണ്. എൻവിഡിയക്ക് ഈ മേഖലകളിൽ ഇപ്പോഴും മുൻതൂക്കമുണ്ട്.

ഇന്ത്യക്ക് ലഭിക്കുന്ന അവസരം

ചൈനക്ക് മേലുള്ള നിയന്ത്രണങ്ങൾ കടുക്കുന്നതോടെ ആഗോള എഐ നിക്ഷേപങ്ങളുടെ പ്രധാന കേന്ദ്രമായി മാറാൻ ഇന്ത്യക്ക് വലിയ അവസരമുണ്ട്. ഇതിനായി കേന്ദ്രസർക്കാർ 'ഇന്ത്യ എ.ഐ. മിഷൻ' വഴി 10,372 കോടി രൂപ നീക്കിവെക്കുകയും, ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കുമായി 45,000-ത്തിലധികം ജിപിയു ചിപ്പുകളുടെ സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം യോട്ട , എൽ ആൻഡ് ടി , ഇ2ഇ നെറ്റ്‌വർക്ക്സ് തുടങ്ങിയ കമ്പനികളും, 4 ബില്യൺ ഡോളർ നിക്ഷേപത്തിൽ 20,000 എൻവിഡിയ ചിപ്പുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്ന എഎം ​ഇന്റലിജൻസും രാജ്യത്തെ എഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നുണ്ട്. എന്നാൽ, അമേരിക്കൻ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, ചൈനീസ് കമ്പനികൾ ഇന്ത്യൻ ഡാറ്റാ സെന്ററുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനും കർശന പരിശോധനയും ജാഗ്രതയും ആവശ്യമാണ്. ചുരുക്കത്തിൽ, സ്വന്തം എഐ സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്താൻ കഴിഞ്ഞാൽ ആഗോള എഐ രംഗത്ത് ഇന്ത്യക്ക് വലിയ മുന്നേറ്റം നടത്താനാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India's AI Opportunity
Next Story