Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഡോണൾഡ് ട്രംപിന്റെ...

ഡോണൾഡ് ട്രംപിന്റെ എച്ച്-1ബി വിസ ഫീസ് വർധനക്കെതിരെ ഫെഡറൽ കോടതിയിൽ കൂടുതൽ ഹരജികൾ

text_fields
bookmark_border
Donald Trump
cancel
camera_alt

ഡോണാൾഡ് ട്രംപ്

വാഷിങ്ടൺ: ഡോണഡ് ട്രംപിന്റെ എച്ച്-1ബി വിസ ഫീസ് വർധനക്കെതിരെ യു.എസ് ഫെഡറൽ കോടതിയിൽ ഹരജി. സാൻഫ്രാൻസിസ്കോ കോടതിയിലാണ് ഹരജിയെത്തിയത്. തൊഴിലാളി സംഘടനകൾ, മതപരമായ സംഘടനകൾ, തൊഴിലുടമകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഹരജി നൽകിയിട്ടുണ്ട്.

വരുമാനം വർധിപ്പിക്കാനായി ഇത്തരത്തിൽ ഫീസുകളും നികുതികളും ഏകപക്ഷീയമായി ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ട്രംപിന്റെ തീരുമാനം മൂലം തന്റെ ഗവേഷണം മുടങ്ങിയെന്ന് കാണിച്ച് ഇന്ത്യൻ വംശജയും ഹരജി നൽകിയിട്ടുണ്ട്. പ്രമേഹം പോലുള്ള അസുഖങ്ങൾ മൂലം വാർധ്യക്യത്തിലൂ​ടെ ഉണ്ടാവുന്ന അന്ധതയെ കുറിച്ചാണ് തന്റെ ഗവേഷണമെന്നും വിസ ലഭിക്കാത്തത് മൂലം യൂനിവേഴ്സിറ്റി തന്റെ അപേക്ഷയിലുള്ള തുടർ നടപടികൾ നിർത്തിവെച്ചിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ട്രംപ് എച്ച്.1ബി വിസയിലൂടെ ടെക്കികളേയും അധ്യാപകരേയും ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ടെക്കികൾക്ക് പിന്നാലെ അധ്യാപകരെയും ലക്ഷ്യമിട്ട് യു.എസ്

വാഷിങ്ടൺ: വിദേശ ഐ.ടി ജീവനക്കാരെ കുറക്കാൻ എച്ച് വൺ ബി വിസ കുത്തനെ ഉയർത്തിയതിന് പിന്നാലെ അധ്യാപകരെയും യു.എസ് ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. കോളജ്, യൂനിവേഴ്സിറ്റി പ്രഫസർമാരെയുടെയും ഗവേഷകരെയുടെയും എണ്ണം കുറക്കാനാണ് പദ്ധതിയിടുന്നത്. വാർഷിക എച്ച് വൺ ബി വിസ പരിധിയിൽ കോളജുകൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവക്ക് ദീർഘകാലമായി നൽകിവരുന്ന ഇളവ് എടുത്തുകളയാനാണ് നീക്കം. ഈ പദ്ധതി ലക്ഷ്യമിട്ട് അർകൻസാസിൽനിന്നുള്ള റിപബ്ലിക്കൻ സെനറ്റർ ടോം കോട്ടൺ സെപ്റ്റംബർ 30ന് വിസ കാപ് എൻഫോഴ്സ്മെന്റ് ബിൽ അവതരിപ്പിച്ചിരുന്നു. അ​മേരിക്കൻ വിരുദ്ധരായ വിദേശ അധ്യാപകർക്ക് രാജ്യത്ത് പ്രത്യേക പരിഗണന​ നൽകേണ്ടതില്ലെന്നും കോളജ് പ്രഫസർമാർ ദുരുപയോഗം ചെയ്തിരുന്ന പഴുതുകൾ ബിൽ അടക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശ ഐ.ടി ജീവനക്കാർക്കുള്ള എച്ച് വൺ ബി വിസ പുതുക്കാനുള്ള ഫീസ് ആയിരം ഡോളറിൽനിന്ന് ഒരു ലക്ഷം ഡോളറയി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ ബിൽ. ബില്ലിനെ യു.എസിലെ അക്കാദമി രംഗത്തുള്ളവർ എതിർക്കുമെന്നാണ് സൂചന. 65,000 എച്ച് വൺ ബി വിസയാണ് ഓരോ വർഷവും കമ്പനികൾക്ക് സർക്കാർ അനുവദിച്ചിരിക്കുന്നത്. 20,000 വിസ യു.എസിൽ ബിരുദാനന്തര ബിരുദമോ ഗവേഷണമോ പൂർത്തിയാക്കിയവർക്കാണ് നൽകിയത്.

ഐ.ടി കമ്പനികൾക്ക് 65,000 വിസ എന്ന പരിധിയുണ്ടെങ്കിലും പോസ്റ്റ്ഡോക്ടറൽ, ഗവേഷണം, ഫാക്കൽറ്റി തസ്തികകളിലേക്ക് എച്ച് വൺ ബി ജീവനക്കാരെ നിയമിക്കുന്നതിൽ സർവകലാശാലകൾക്ക് ഇളവുണ്ട്. നിലവിലെ നിയമപ്രകാരം സർവകലാശാലകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും വാർഷിക എച്ച് വൺ ബി വിസ പരിധിയില്ലാതെ വിദേശ തൊഴിലാളികളെ നിയമിക്കാൻ കഴിയും. വർഷത്തിൽ ഏത് സമയത്തും എച്ച് വൺ ബി വിസ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ ജീവനക്കാരന് വാർഷിക വിസ ഫീസ് പൂർണമായും ഒഴിവാക്കി ജോലി ആരംഭിക്കാൻ സാധിക്കുമെന്നും ഇമിഗ്രേഷൻ അഭിഭാഷകയും ലോ-ക്വസ്റ്റിലെ മാനേജിങ് പാർട്ണറുമായ പൂർവ്വി ചോത്താനി പറഞ്ഞു.

എന്നാൽ, വർഷം തോറും നൽകുന്ന എച്ച് വൺ ബി വിസകളിൽ വളരെ കുറച്ചു മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തമാക്കാറുള്ളൂ. സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റി, മിഷിഗൺ യൂനിവേഴ്സിറ്റി, സെന്റ് ലൂയിസിലെ വാഷിങ്ടൺ യൂനിവേഴ്സിറ്റി തുടങ്ങിയ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ വർഷം ജൂൺ 30 വരെ ലഭിച്ചത് 1,471 വിസയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:H1B VisaDonald TrumpUSA
News Summary - Indian woman's example in lawsuit against Trump over H-1B fee hike
Next Story