Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ ഇന്ത്യൻ യുവതി...

യു.എസിൽ ഇന്ത്യൻ യുവതി കുത്തേറ്റ് മരിച്ചു

text_fields
bookmark_border
Indian Woman Found Dead With Stab Wounds At Ex-Boyfriends Flat In US
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

ന്യൂയോർക്ക്: യു.എസിൽ പുതുവത്സര ദിനത്തിൽ കാണാതായ ഇന്ത്യൻ യുവതിയെ മുൻ കാമുകന്‍റെ അപാർട്മെന്‍റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എല്ലിക്കോട്ട് സിറ്റിയിൽ ഡേറ്റ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റ് ആയ നിഖിത ഗോദിശാല (27)യാണ് കൊല്ലപ്പെട്ടത്. മുൻ കാമുകൻ അർജുൻ ശർമയുടെ മേരിലാന്‍റിലുള്ള അപാർട്മെന്‍റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതായി പൊലീസ് അറിയിച്ചു.

നിഖിതയെ ഡിസംബർ 31 മുതൽ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയത് അർജുൻ ശർമയാണെന്നും പൊലീസ് പറഞ്ഞു. ശേഷം അധികൃതർ അപാർട്മെന്‍റിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരാതി നൽകിയ ദിവസം തന്നെ അർജുൻ ഇന്ത്യയിലേക്ക് കടന്നുകളഞ്ഞു.

സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USIndian womanMurder Case
News Summary - Indian Woman Found Dead With Stab Wounds At Ex-Boyfriend's Flat In US
Next Story