കുടുംബ തർക്കം; യു.എസിൽ ഇന്ത്യൻ വംശജയായ ഭാര്യയെയും മൂന്ന് ബന്ധുക്കളെയും 51കാരൻ വെടിവെച്ചുകൊന്നു
text_fieldsവാഷിങ്ടൺ: കുടുംബ കലഹത്തെത്തുടർന്ന് ഇന്ത്യൻ വംശജൻ ഭാര്യയെയും മൂന്ന് ബന്ധുക്കളെയും വെടിവെച്ചുകൊലപ്പെടുത്തി. അമേരിക്കൻ സംസ്ഥാനമായ ജോർജിയയിലാണ് സംഭവം. കൊലപാതകം നടത്തിയ വിജയ കുമാറിനെ (51) പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ ഭാര്യ മീമു ദുർഗ (43), ബന്ധുക്കളായ ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരാണ് മരിച്ചത്. അറ്റ്ലാന്റയിലെ വീട്ടിൽവെച്ചാണ് വിജയകുമാറും ഭാര്യയും തമ്മിൽ ആദ്യം തർക്കമുണ്ടായത്. പിന്നീട് 12 വയസ്സുള്ള കുട്ടിയുമായി ഇവർ ബ്രൂക്ക് ഐവി കോർട്ടിലെ ബന്ധുവീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് കൂടുതൽ വാക്കേറ്റമുണ്ടാവുകയും ഇയാൾ കൊലപാതകം നടത്തുകയുമായിരുന്നു
വെള്ളിയാഴ്ച പുലർച്ചെ 2.30ഓടെ പൊലീസിന് വെടിവെപ്പ് സംബന്ധിച്ച് സന്ദേശം കിട്ടുന്നത്. പൊലീസ് എത്തിയപ്പോൾ വീട്ടിനുള്ളിൽ നാലുപേരെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. അവരുടെ ശരീരത്തിൽ വെടിയുണ്ടകളേറ്റതിന്റെ മാരകമായ മുറിവുകളും ഉണ്ടായിരുന്നു.
വീടിന്റെ അലമാരയിൽ ഒളിച്ചതിനാലാണ് കുട്ടികൾക്ക് രക്ഷപ്പെടാൻ സാധിച്ചത്. കുട്ടികളിൽ ഒരാളാണ് 911 എന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ പൊലീസിനെ അറിയിച്ചത്. തുടർന്നാണ് പൊലീസ് വീട്ടിലെത്തിയത്. കുട്ടികൾക്കാർക്കും പരിക്കുകളുമൊന്നുമുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

