മൂന്നുവർഷം മുമ്പ് കാണാതായ ഇന്ത്യൻ യുവതി 'എഫ്.ബി.ഐയുടെ കാണാതായവരുടെ പട്ടികയിൽ'
text_fieldsന്യൂയോർക്: മൂന്നു വർഷം മുമ്പ് ന്യൂജഴ്സിയിൽ നിന്ന് കാണാതായ ഇന്ത്യൻ യുവതിയുടെ പേര് എഫ്.ബി.ഐ കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇവരെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. 2019 ഏപ്രിലിലാണ് മയൂഷി ഭഗത് എന്ന 28 കാരിയെ താമസിച്ചിരുന്ന ന്യൂജഴ്സിയിലെ അപാർട്മെന്റിൽ നിന്ന് പുറത്തു വെച്ച് കാണാതായത്.
കാണാതാകുമ്പോൾ പൈജാമ പാന്റും കറുത്ത ടീഷർട്ടുമായിരുന്നു അവരുടെ വസ്ത്രം. 2019 മേയ് ഒന്നിനാണ് മയൂഷയെ കാണാനില്ലെന്നും കാണിച്ച് കുടുംബം പരാതി നൽകിയത്. അഞ്ചടി 10 ഇഞ്ചാണ് അവരുടെ ഉയരം. ഇരു നിറവും, കറുത്ത മുടികളും ചാരനിറത്തിലുള്ള കണ്ണുകളുമാണ്. 2016ലാണ് എഫ്1 വിദ്യാർഥി വിസയിൽ മയൂഷി യു.എസിലെത്തിയത്.
എഫ്.ബി.ഐ പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് ന്യൂ ഹാംഷെയ്ർ യൂനിവേഴ്സിറ്റിയിലും അതുകഴിഞ്ഞ് ന്യൂയോർക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലുമാണ് മയൂഷി പഠിച്ചത്. ഹിന്ദിയും ഉർദുവും ഇംഗ്ലീഷും സംസാരിക്കുന്ന മയൂഷിക്ക് ന്യൂജഴ്സിയിലെ സൗത്ത് പ്ലെയിൻഫീൽഡ് ഭാഗത്ത് സുഹൃത്തുക്കളുണ്ട്. ഇവരെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ ബന്ധപ്പെടണമെന്നും എഫ്.ബി.ഐ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

