കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ
text_fieldsഒട്ടാവ (കാനഡ): കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിയായ തന്യ ത്യാഗി എന്ന വിദ്യാർഥിനി മരിച്ച വിവരം വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ആണ് പുറത്ത് വിട്ടത്.
കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ വിദ്യാർഥിനിയായിരുന്നു തന്യ ത്യാഗി. മരണകാരണം കോൺസുലേറ്റും കനേഡിയൻ അധികൃതരും പുറത്തുവിട്ടിട്ടില്ല. കനേഡിയൻ അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ത്യാഗിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുമെന്നും എക്‌സിലെ കോൺസുലേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഹൃദയാഘാതത്തെ തുടർന്നാണ് തന്യ മരിച്ചതെന്ന് സമൂഹമാധ്യമത്തിൽ ചിലർ പ്രചരിപ്പിക്കുന്നു.
മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസമാണ് ആം ആദ്മി പാര്‍ട്ടി നേതാവിന്‍റെ മകളും കാനഡയിൽ വിദ്യാര്‍ഥിനിയുമായ വൻഷിക സൈനിയെ ഒട്ടാവയിലെ ബീച്ചിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിനു പിന്നിലും എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്താൻ അധികൃതർക്ക് ആയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

