Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന്​ യു.എസിൽ ജീവപര്യന്തം തടവ്​ ശിക്ഷ
cancel
Homechevron_rightNewschevron_rightWorldchevron_rightഭാര്യയെയും മക്കളെയും...

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന്​ യു.എസിൽ ജീവപര്യന്തം തടവ്​ ശിക്ഷ

text_fields
bookmark_border

വാഷിങ്​ടൺ: ഭാര്യയെയും മൂന്ന്​ മക്കളെയും കൊലപ്പെടുത്തിയ ഇന്ത്യൻ വംശജനായ ഐടി പ്രൊഫഷണലിന്​ യു.എസിൽ പരോളില്ലാതെ ജീവപര്യന്തം തടവ്​ ശിക്ഷ. ശങ്കർ നാഗപ്പ ഹംഗുദ്​ (55) എന്നയാളാണ്​ ക്രൂര കൃത്യം നടത്തിയത്​. 2019ലായിരുന്നു സംഭവം.

ഭാര്യയെയും മൂന്ന്​ മക്കളെയും പല​ ദിവസങ്ങളിലായി കാലിഫോർണിയയിലെ സ്വന്തം അപ്പാർട്ട​്​മെന്‍റിൽ വെച്ച്​ കൊലപ്പെടുത്തുകയായിരുന്നു. ജ്യോതി ശങ്കർ (46), വരും ശങ്കർ (20), ഗൗരി ഹംഗുദ് (16), നിശ്ചൽ ഹംഗുദ്, (13) എന്നിവരാണ്​ കൊല്ലപ്പെട്ടത്​.

2019 ഒക്​ടോബർ ഏഴിന്​ ജംഗ്ഷൻ ബൊളിവാർഡിലെ വുഡ്‌ക്രീക്ക് വെസ്റ്റ് കോംപ്ലക്സിലുള്ള റോസ്‌വില്ലെ അപ്പാർട്ട്‌മെന്റിൽ വെച്ച്​ ഭാര്യയെയും മകളെയും ഇളയ മകനെയും ഹംഗുദ്​​ കൊലപ്പെടുത്തി. പിന്നീട്​ റോസ്‌വില്ലിനും മൗണ്ട് ശാസ്‌തയ്ക്കും ഇടയിൽ എവിടെയോ വച്ച് മൂത്ത മകനെ കൊലപ്പെടുത്തി, മകന്റെ മൃതദേഹവുമായി ഒക്‌ടോബർ 13-ന് ഹംഗുദ്​ പോലീസിൽ കീഴടങ്ങുകയായിരുന്നു.

കുറ്റസമ്മതം നടത്തിയ ഹംഗുദ്​ സാമ്പത്തിക പ്രതിസന്ധി കാരണമാണ്​ കൃത്യം ചെയ്​തതെന്ന്​ വെളിപ്പെടുത്തിയിരുന്നു. കുടുംബത്തെ സാമ്പത്തികമായി സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അയാൾ പറഞ്ഞു. അതേസമയം, ശിക്ഷാവിധിയുടെ സമയത്ത് പ്രതികരിക്കാൻ ഇയാൾ​ വിസമ്മതിച്ചു.

ഹംഗുദിന്‍റെ അപ്പാർട്ട്മെന്‍റിൽ വെച്ച്​ റോസ്‌വില്ലെ പോലീസ് ഭാര്യയുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. മൗണ്ട് ശാസ്തായിലെ പോലീസ് സ്റ്റേഷനു പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് മൂത്ത മകന്റെ മൃതദേഹം കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US courtIndian OriginLife SentenceMurderArrested
News Summary - Indian-origin techie who killed wife and 3 kids sentenced to life by US court
Next Story