പണം തട്ടിപ്പ്; ഇന്ത്യൻ വംശജന് ബ്രിട്ടനിൽ രണ്ടു വർഷം തടവ്
text_fieldsപ്രതീകാത്മക ചിത്രം
ലണ്ടൻ: പണം തട്ടിപ്പ് കേസിൽ ഇന്ത്യൻ വംശജന് ബ്രിട്ടനിൽ രണ്ടു വർഷം തടവ് ശിക്ഷ. തെക്കു-കിഴക്കൻ ഇംഗ്ലണ്ടിലെ സറേയിൽനിന്നുള്ള ഇന്ത്യൻ വംശജനായ സണ്ണി ഭയാനി എന്ന 62കാരനാണ് ശിക്ഷിക്കപ്പെട്ടത്.
തൊഴിൽ സ്ഥാപനം ദുരുപയോഗം ചെയ്ത് പണം തട്ടിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഹൈവേ കോമ്പിലുള്ള ഡ്രീംസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് സണ്ണി ജോലി നോക്കിവന്നത്. ഇവിടെ നടത്തിയ തട്ടിപ്പിലാണ് പിടിയിലായത്.
അഞ്ചു വർഷത്തെ അന്വേഷണത്തിനൊടുവിലാണ് കേസ് തെളിയിക്കപ്പെട്ടത്. തുടർന്നാണ് കഴിഞ്ഞ ആഴ്ച എയ്ലസ്ബറി ക്രൗൺ കോടതി രണ്ടു വർഷത്തെ തടവിന് ശിക്ഷ വിധിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

