Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപിന് കിട്ടിയ...

ട്രംപിന് കിട്ടിയ തിരിച്ചടിക്ക് പിന്നിൽ ഇന്ത്യൻ വംശജന്‍റെ വാദങ്ങൾ

text_fields
bookmark_border
ട്രംപിന് കിട്ടിയ തിരിച്ചടിക്ക് പിന്നിൽ ഇന്ത്യൻ വംശജന്‍റെ വാദങ്ങൾ
cancel
camera_alt

നീ​ൽ ക​ട്യാ​ൽ

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ആ​ഗോ​ള തീ​രു​വ യു​ദ്ധ​ത്തി​ന് യു.​എ​സ് സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് പ്ര​ഹ​ര​മേ​ൽ​പി​ച്ച​തി​ന് പി​ന്നി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ അ​ഭി​ഭാ​ഷ​ക​ൻ. ചെ​റു​കി​ട ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ നീ​ൽ ക​ട്യാ​ലി​ന്‍റെ ശ​ക്ത​മാ​യ വാ​ദ​മു​ഖ​ങ്ങ​ളാ​ണ്, ആ​ഗോ​ള​ത​ല​ത്തി​ൽ ചു​മ​ത്ത​പ്പെ​ട്ട തീ​രു​വ​ക​ളു​ടെ നി​യ​മ​വി​രു​ദ്ധ​ത അ​മേ​രി​ക്ക​ൻ പ​ര​മോ​ന്ന​ത കോ​ട​തി​ക്ക് ബോ​ധ്യ​പ്പെ​ടു​ത്തി കൊ​ടു​ത്ത​ത്. വെ​ള്ളി​യാ​ഴ്ച വി​ധി വ​ന്ന​യു​ട​ൻ ‘വി​ജ​യം’ എ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ട്ട അ​ദ്ദേ​ഹം മു​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ​യു​ടെ ഭ​ര​ണ​കാ​ല​ത്ത് ആ​ക്ടി​ങ് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ആ​യി​രു​ന്നു.

അ​മേ​രി​ക്ക​ൻ സി​സ്റ്റ​ത്തി​ൽ സം​ഭ​വി​ച്ച മ​ഹ​ത്താ​യ കാ​ര്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഈ ​വി​ധി​യെ​ന്നും, കു​ടി​യേ​റ്റ​ക്കാ​രു​ടെ മ​ക​നാ​യ ത​നി​ക്ക് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​ഞ്ഞെ​ന്നും, ഈ ​പ്ര​സി​ഡ​ന്‍റ് നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ഒ​രാ​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​നാ​യ വ്യ​ക്തി ആ​യി​രി​ക്കാം, പ​ക്ഷേ, ഭ​ര​ണ​ഘ​ട​ന ലം​ഘി​ക്കാ​ൻ പാ​ടി​ല്ല. കോ​ട​തി​യി​ൽ ക​ഠി​ന​മാ​യ ചോ​ദ്യ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​ന്നെ​ന്നും, തീ​ക്ഷ്‍ണ​മാ​യ വാ​ദ​പ്ര​തി​വാ​ദ​ത്തി​ന് ശേ​ഷ​മാ​ണ് വി​ജ​യം കൈ​വ​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

1970 ൽ ​ഷി​കാ​ഗോ​യി​ൽ ജ​നി​ച്ച ക​ട്യാ​ലി​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഇ​ന്ത്യ​യി​ൽ​നി​ന്ന് കു​ടി​യേ​റി​യ​വ​രാ​ണ്. മാ​താ​വ് ഡോ​ക്‌​ട​റും പി​താ​വ് എ​ൻ​ജി​നീ​യ​റു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trumptariff war
News Summary - Indian-origin lawyer behind Supreme Court tariff setback for Trump. Who is Neal Katyal?
Next Story