Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരാജാ കൃഷ്​ണമൂർത്തി...

രാജാ കൃഷ്​ണമൂർത്തി മൂന്നാം തവണയും യു.എസ്​ ജനപ്രതിനിധി സഭയിലേക്ക്

text_fields
bookmark_border
രാജാ കൃഷ്​ണമൂർത്തി മൂന്നാം തവണയും യു.എസ്​ ജനപ്രതിനിധി സഭയിലേക്ക്
cancel

വാഷിങ്​ടൺ: ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക്​ കോൺഗ്രസ്​ പ്രതിനിധി വീണ്ടും യു.എസ്​ ജനപ്രതിനിധി സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു. ഇത്​ തുടർച്ചയായ മൂന്നാംതവണയാണ്​ 47 കാരനായ രാജ കൃഷ്​ണമൂർത്തി ഇല്ലിനോയിസിൽ നിന്നും ജനപ്രതിനിധി സഭയിലെത്തുന്നത്​.

ഡൽഹി സ്വദേശിയായ കൃഷ്​ണമൂർത്തി ലിബർ​ട്ടേറിയൻ പാർട്ടി സ്ഥാനാർഥി പ്രിസ്​റ്റൻ നെൽസനെയാണ്​ പരാജയപ്പെടുത്തിയത്​. അവസാന റിപ്പോർട്ട്​ പ്രകാരം 71 ശതമാനം വോട്ടുകളാണ്​ ഇദ്ദേഹം നേടിയത്​.

രാജ കൃഷ്​ണമൂർത്തിയുടെ രക്ഷിതാക്കൾ തമിഴ്​നാട്ടിൽ നിന്നുള്ളവരാണ്​. 2016 ലാണ് അദ്ദേഹം ആദ്യമായി ജനപ്രതിനിധി സഭയിലെത്തിയത്​.

ഇന്ത്യൻ വംശജരായ അമി ബേര കാലിഫോർണിയയിൽ നിന്നും അഞ്ചാം തവണയും റോ ഖന്ന മൂന്നാം തവണയും ജനപ്രതിനിധി സഭയിലേക്ക്​ മത്സരിക്കുന്നുണ്ട്​.

കോൺഗ്രസ്​ അംഗം പ്രമിള ജയ്​പാൽ വാഷിങ്​ടണിൽ നിന്ന്​ മൂന്നാം തവണയ​ും മത്സരിക്കുന്നു. ഡോ. ഹിരൽ തിപിർനേനി അരിസോണയിലും ഡെമോക്രാറ്റിക്​ പാർട്ടി സ്ഥാനാർഥിയായി ശ്രീ കുൽകർനി ടെക്​സസിലും മത്സര രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US senateIndian-OriginUS Election 2020CongressmanUS Representative House
Next Story