Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാസയുടെ ചീഫ് ടെക്നോളജിസ്റ്റായി ഇന്ത്യൻ വംശജൻ
text_fieldsbookmark_border
എ.സി. ചരണ്യ
വാഷിങ്ടൺ: അമേരിക്കൻ ബഹിരാകാശ ഏജൻസി ‘നാസ’യുടെ ടെക്നോളജിസ്റ്റായി ഇന്ത്യൻ വംശജൻ എ.സി. ചരണ്യയെ നിയമിച്ചു.ടെക്നോളജി നയം, പദ്ധതികൾ എന്നിവയിൽ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസണിന്റെ മുഖ്യ ഉപദേശകനും ചരണ്യയാണ്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളുടെ ലോകത്ത് മികച്ച നേതൃപരിജ്ഞാനമുള്ള വ്യക്തിയാണ് ചരണ്യയെന്ന് നാസ ടെക്നോളജി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ഭവ്യ ലാൽ പറഞ്ഞു. ജോർജിയ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ ആചാര്യ, എമോറി സർവകലാശാലയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

