Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒാക്​സ്​ഫഡ്​ സർവകലാശാല...

ഒാക്​സ്​ഫഡ്​ സർവകലാശാല വിദ്യാർഥി യൂനിയൻ പ്രസിഡൻറായി ഇന്ത്യൻ വംശജ

text_fields
bookmark_border
Anvee Bhutani
cancel

ലണ്ടൻ: ഒാക്​സ്​ഫഡ്​ സർവകലാശാല വിദ്യാർഥി യൂനിയൻ പ്രസിഡൻറായി ഇന്ത്യൻ വംശജ അൻവി ഭൂട്ടാനിയെ തെരഞ്ഞെടുത്തു. മാഗ്​ഡാലൻ കോളജിലെ ഹ്യൂമൻ സയൻസ്​ വിദ്യാഥിനിയാണ്​ അൻവി.

വിദ്യാർഥി യൂനിയൻ ഉപതെര​ഞ്ഞെടുപ്പിൽ അൻവി വിജയിച്ചതായി ഒാക്​സ്​ഫഡ്​ സർവകശാല വ്യാഴാഴ്​ച രാത്രിയോടെ പ്രഖ്യാപിക്കുകയായിരുന്നു. വംശീയ ബോധവൽക്കരണത്തിലും സമത്വത്തിലും ഉൗന്നിയായിരുന്നു അൻവിയുടെ പ്രചാരണം. ഒാക്​സ്​ഫഡ്​ ഇന്ത്യ സൊസൈറ്റിയുടെ പ്രസിഡൻറ്​ കൂടിയാണ്​ അൻവി. റെക്കോർഡ്​ പോളിങ്​ നേടിയാണ്​ അൻവിയുടെ വിജയം.

ഒാക്​സ്​ഫഡ്​ ജീവിത സാഹചര്യം, ക്ഷേമ സേവനങ്ങൾ, അച്ചടക്ക നടപടികൾ, പാഠ്യപദ്ധതി വൈവിധ്യവൽക്കരണം തുടങ്ങിയവക്ക്​ പ്രകടന പത്രികയിൽ അൻവി മുൻഗണന നൽകിയിരുന്നതായി വിദ്യാർഥി പത്രമായ ചാർവെൽ റിപ്പോർട്ട്​ ചെയ്​തു. ഇന്ത്യൻ വിദ്യാർഥിയായ രശ്​മി സാമന്ത്​ രാജിവെച്ച പ്രസിഡൻറ്​ സ്​ഥാനത്തേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Origin​ Anvee BhutaniOxford Student Union President
News Summary - Indian-Origin Anvee Bhutani Elected Oxford Student Union President In Byelection
Next Story