Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമേരിക്കൻ വോട്ടർ പട്ടികയിൽ ഇന്ത്യൻ പൗരന്റെ തട്ടിപ്പ്! വ്യാജ പൗരത്വം കാട്ടി പൊതുതെരഞ്ഞെടുപ്പിൽ വോട്ടുചെയ്തു; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
Mukesh Kumar Somabhai Chowdhury
cancel
camera_alt

മുഖേഷ്‌കുമാർ സോമാഭായ് ചൗധരി

വാഷിങ്ങ്ടൺ: 2024ലെ യു.എസ് പൊതുതെരഞ്ഞെടുപ്പിൽ അമേരിക്കൻ പൗരനാണെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച് വോട്ട് ചെയ്ത കേസിൽ ഇന്ത്യൻ പൗരനെതിരെ കേസ്. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാമെന്ന് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. മുഖേഷ്‌കുമാർ സോമാഭായ് ചൗധരി എന്ന ഇന്ത്യൻ പൗരനാണ് കേസിൽ അറസ്റ്റിലായത്.

സെപ്റ്റംബർ 10നാണ് മിനസോട്ടയിലെ ഫെഡറൽ ഗ്രാന്റ് ജൂറി ഇയാൾക്കെതിരെ രണ്ട് ഗുരുതര കുറ്റങ്ങൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചത്. 2024 നവംബർ 5ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ മിനസോട്ട സംസ്ഥാനത്തെ വോട്ടർ നിയമപ്രകാരമുള്ള സാക്ഷ്യപത്രത്തിൽ ചൗധരി ഒപ്പുവെച്ചു. താൻ യു.എസ് പൗരനാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് ഇയാൾ വോട്ട് രേഖപ്പെടുത്തിയത്.

വ്യാജ വിവരങ്ങൾ നൽകി വോട്ട് ചെയ്യുക, വോട്ടർ രജിസ്‌ട്രേഷനും വോട്ടിങ്ങിനുമായി പൗരത്വത്തെക്കുറിച്ച് തെറ്റായ പ്രസ്താവന നടത്തുക എന്നീ രണ്ട് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഓരോ കുറ്റത്തിനും പരമാവധി അഞ്ച് വർഷം വീതം ആകെ പത്ത് വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ ഭാഗമായ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വോട്ടവകാശം അമേരിക്കൻ പൗരന്മാർക്ക് മാത്രമുള്ളതാണെന്നും അനധികൃതമായി വോട്ട് രേഖപ്പെടുത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും ഡി.എച്ച്.എസ് സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ വ്യക്തമാക്കി. 'വോട്ടവകാശം അമേരിക്കൻ പൗരന്മാർക്ക് മാത്രം നിക്ഷിപ്തമായിട്ടുള്ള ഒന്നാണ്. വ്യാജ പൗരത്വം കാട്ടി വോട്ട് ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇത്തരത്തിലുള്ള കേസുകൾ അന്വേഷിക്കാനും തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യത സംരക്ഷിക്കാനും ഏജൻസി പ്രതിജ്ഞാബദ്ധമാണ്.' -ട്രെവിസ് പിക്ക്യാർഡ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fake US Citizenship Claim: Indian National Arrested Over 2024 Ballot Fraud
Next Story