Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
ശനിയാഴ്ചസാൻ ജോസ് നഗരത്തിലെ അലമേഡയിലെ 1000 ബ്ലോക്കിലാണ് സംഭവം നടന്നത്
യു.എസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ
cancel

ന്യൂയോർക്ക്: യു.എസിലെ കാലിഫോർണിയയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ താമസസ്ഥലത്ത് ലൈംഗികമായി പീഡിപ്പിച്ചതിന് ഇന്ത്യക്കാരൻ അറസ്റ്റിൽ. ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന സന്ദീപ് (21) ആണ് പിടിയിലായത്.

ശനിയാഴ്ചസാൻ ജോസ് നഗരത്തിലെ അലമേഡയിലെ 1000 ബ്ലോക്കിലാണ് സംഭവം നടന്നതെന്ന് സാൻ ജോസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു. അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന പെൺകുട്ടി പിസക്ക് ഓർഡർ ചെയ്തിരുന്നു. സംഭവം നടക്കുമ്പോൾ അമ്മ വീട്ടിൽ ഇല്ലായിരുന്നുവെന്നും പ്രതി പെൺകുട്ടിയുടെ മുറിയിലേക്ക് ബലം പ്രയോഗിച്ച് കടന്നുകയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. അന്നു വൈകുന്നേരം തന്നെ പ്രതിയെ ക്യാമ്പ്‌ബെൽ നഗരത്തിൽ നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തുടർന്ന് ഇയാളെ സാന്താ ക്ലാര കൗണ്ടി ജയിലിൽ അടച്ചതായും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian man was arrested for sexually assaulting a minor girl in the US
Next Story