Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആസ്ട്രേലിയയിൽ ഇന്ത്യക്കാരൻ പൊലീസിന്റെ വെടിയേറ്റു മരിച്ചു

text_fields
bookmark_border
ആസ്ട്രേലിയയിൽ ഇന്ത്യക്കാരൻ പൊലീസിന്റെ വെടിയേറ്റു മരിച്ചു
cancel

മെൽബൺ: ആസ്ട്രേലിയയിലെ സിഡ്നിയിൽ റെയിൽവേ സ്റ്റേഷനിൽ ശുചീകരണത്തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച ഇന്ത്യക്കാരൻ പൊലീസിന്റെ വെടിയേറ്റു മരിച്ചു. തമിഴ്നാട് സ്വദേശിയായ സെയ്ദ് അഹ്മദാണ് (32) കൊല്ലപ്പെട്ടത്.

ഔബൺ സ്റ്റേഷനിൽ ശുചീകരണത്തൊഴിലാളിയെ അഹ്മദ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഇയാൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഇതേ തുടർന്ന് ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞതായി സിഡ്നി മോണിങ് ഹെറാൾഡ് പത്രം റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ടയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടായി​രുന്നോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian man shot dead by police in Australia
Next Story