Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമെക്സിക്കോയിലെ സംഘർഷം:...

മെക്സിക്കോയിലെ സംഘർഷം: പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ

text_fields
bookmark_border
മെക്സിക്കോയിലെ സംഘർഷം: പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ
cancel

മെക്സിക്കോ സിറ്റി: മെക്‌സിക്കോയിൽ മയക്കുമരുന്ന് മാഫിയ തലവൻ വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സംഘർഷം നിലനിൽക്കുന്നതിനാൽ രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യ ജാഗ്രതാനിർദേശം നൽകി. അക്രമങ്ങളും റോഡ് തടസ്സങ്ങളും വിമാനങ്ങൾ റദ്ദാക്കലും തുടരുന്ന സഹാചര്യത്തിൽ ആളുകൾ സുരക്ഷിത ഇടങ്ങളിൽ തുടരണമെന്ന് ഇന്ത്യൻ എംബസി നിർ​ദേശിച്ചു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. അനാവശ്യമായി പുറത്തിറങ്ങുന്നതും യാത്രയും ഒഴിവാക്കണം. പ്രാദേശിക മാധ്യമങ്ങളിലൂടെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പ്രാദേശിക ഭരണകൂടങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കുകകയും ചെയ്യണം.

അടിയന്തര സാഹചര്യങ്ങളിൽ 911 എന്ന നമ്പറിൽ വിളിക്കാം. ഫോൺ, ടെക്സ്റ്റ്, സോഷ്യൽ മീഡിയ എന്നിവ വഴി തങ്ങളുടെ സ്ഥലത്തെക്കുറിച്ചും സ്ഥിതിഗതികളും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിക്കണം. ജനക്കൂട്ടം ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. സഹായത്തിന് +52 55 4847 7539 എന്ന നമ്പറിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുക.

മെക്സിക്കോയിലെ ജാലിസ്കോ സ്റ്റേറ്റിലെ പ്യൂർട്ടോ വല്ലാർട്ട, ചാപാല, ഗ്വാഡലജാര, തമോലിപാസ് സ്റ്റേറ്റിലെ റെയ്‌നോസ മറ്റ് മുനിസിപ്പാലിറ്റിപ്രദേശങ്ങൾ, മൈക്കോകാൻ സ്റ്റേറ്റിലെ, ഗ്വെറേറോ ന്യൂവോ ലിയോൺ എന്നിവിടങ്ങളിലെ പൗരന്മാർക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഞായറാഴ്ചയാണ് മെക്‌സിക്കോയിലെ മയക്കുമരുന്ന് മാഫിയ തലവനായ നെമെസിയോ ഒസെഗ്വേര സെർവാന്റസ് എന്ന 'എൽ മെൻചോ'യെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത്. തപൽപയിലാണ് സൈന്യവും എൽ മെൻചോയുടെ കാർട്ടൽ അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ എൽ മെൻചോയും കൂട്ടാളികളായ ഏഴു പേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. തുടർന്ന് രാജ്യത്തി പല ഭാഗങ്ങളിലും സംഘർഷം നിലനിൽക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mexicoindian embasyIndiansWorld New
News Summary - Indian Embassy issues advisory for its nationals in Mexico
Next Story