Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ വീടിന്...

യു.എസിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വംശജയായ ബിസിനസുകാരി മരിച്ചു

text_fields
bookmark_border
യു.എസിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വംശജയായ ബിസിനസുകാരി മരിച്ചു
cancel

യു.എസിൽ ഇന്ത്യൻ വംശജയായ സംരംഭക വീടിന് തീപിടിച്ച് മരിച്ചു. ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ ഡിക്സ് ഹിൽസ് കോട്ടേജിൽ ഉണ്ടായ തീപിടിത്തത്തിലാണ് താനിയ ബത്തിജ (32) എന്ന യുവതി മരിച്ചത്. ഈ മാസം 14ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.

ഉടൻ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചെങ്കിലും താനിയയെ രക്ഷിക്കാനായില്ല. തീപിടുത്തിൽ ദുരൂഹതയില്ലെന്ന് സഫോക്ക് കൗണ്ടി പൊലീസ് അറിയിച്ചു. താനിയയുടെ വളർ‌ത്തുനായയും പൊള്ളലേറ്റു ചത്തു. കാൾസ് സ്‌ട്രെയിറ്റ് പാത്തിൽ മാതാപിതാക്കൾ താമസിച്ചിരുന്ന വീടിനു പിന്നിലെ കോട്ടേജിലാണ് താനിയ താമസിച്ചിരുന്നത്. താനിയയുടെ പിതാവ് ഗോവിന്ദ് ബത്തിജ 14നു പുലർച്ചെ നടക്കാൻ ഇറങ്ങിയപ്പോഴാണ് മകളുടെ കോട്ടേജിൽനിന്നു തീ ഉയരുന്നത് കണ്ടത്. ഉടൻ അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു താനിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian-American Businesswoman killedNew York House Fire
News Summary - Indian-American Businesswoman, 32, Killed In New York House Fire
Next Story